ചെന്നൈ: (www.kvartha.com 14.06.2021) തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്നത് പ്രവചനാതീതമായി തുടരുന്ന സാഹചര്യത്തിൽ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമാതാക്കൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ആ പശ്ചാത്തലത്തിൽ ഡയറക്റ്റ് ഒടിടി റിലീസിനെക്കുറിച്ച് ആലോചിച്ച് നയൻതാര ചിത്രം 'നെട്രികൺ'. ഇതിനിടോകം തന്നെ നിരവധി സിനിമകളാണ് ഒടിടിയിൽ റിലീസ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്ന് മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രം ഡിസ്‌നി+ഹോട്സ്റ്റാർ റിലീസ് ചെയ്യുമെന്നാണ് റിപോർടുകൾ. വിഘ്നേഷ് ശിവന്‍ നിര്‍മിക്കുന്ന ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. മിലിന്ദിന്‍റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ 'അവള്‍' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.

'നെട്രിക്കണി'ല്‍ നയന്‍താരയുടെ കഥാപാത്രം അന്ധയാണ്. നഗരത്തില്‍ കുറേയധികം സ്ത്രീകള്‍ കൊലചെയ്യപ്പെടുന്നു. ഒരു പരമ്പര കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ഇപ്പോള്‍ നയന്‍താരയുടെ കഥാപാത്രത്തിന് പിന്നാലെയാണ്. ഇതാണ് ചിത്രത്തിന്‍റെ പ്ലോട്. അജ്‍മല്‍, മണികണ്ഠന്‍, ശരണ്‍ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Keywords: News, Film, National, Nayan Thara, Tamilnadu, Chennai, Entertainment, Actress, Cinema, Online, Netrikann, OTT release, Nayanthara starrer Netrikann may opt for direct-OTT release: report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.