Nayanthara, Vignesh Shivan | വിവാഹ പിറ്റേന്ന് തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച് നയന്‍താരയും വിഘ്‌നേശ് ശിവനും
Jun 10, 2022, 16:16 IST
ചെന്നൈ: (www.kvartha.com) വിവാഹ പിറ്റേന്ന് തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച് നയന്‍താരയും വിഘ്‌നേശ് ശിവനും. തിരുപ്പതിയില്‍ വച്ച് വിവാഹം കഴിക്കണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. എന്നാല്‍ എല്ലാവര്‍ക്കും എത്തിച്ചേരാനുള്ള അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് വിവാഹം മഹാബലിപുരം ഷെറാടന്‍ ഗ്രാന്‍ഡ് ഹോടെലില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിഘ്‌നേശ് ശിവന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്തായാലും വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഇരുവരും തിരുപ്പതിയില്‍ എത്തി ദര്‍ശനം നടത്തിയിരിക്കുകയാണ്.
വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും വിവാഹം തെന്നിന്‍ഡ്യയുടെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. താരങ്ങള്‍ ഉള്‍പെടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിവാഹദിവസം സര്‍വാഭരണ വിഭൂഷിതയായി അതിസുന്ദരിയായാണ് നയന്‍താര എത്തിയത്. ഇപ്പോള്‍ വിവാഹസമ്മാനമായി വിഘ്നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ ബംഗ്ലാവിന്റെ ഡോക്യുമെന്റേഷന്‍ ജോലികള്‍ പൂര്‍ത്തിയായി. വിഘ്നേഷിന്റെ പേരിലാണ് ബംഗ്ലാവ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപോര്‍ടില്‍ പറയുന്നു.
വിഘ്‌നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയന്‍താര 30 പവന്‍ സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്. തന്റെ അടുത്ത ബന്ധുക്കള്‍ക്ക് താരം ഒരുപാട് ആഡംബര വസ്തുക്കളും സമ്മാനിച്ചുവെന്നും റിപോര്‍ട് വ്യക്തമാക്കുന്നു.
അതേസമയം വിവാഹ ചടങ്ങില്‍ നയന്‍താര ധരിച്ചിരുന്ന സ്വര്‍ണം മുഴുവന്‍ വിഘ്‌നേഷ് വാങ്ങിയതാണെന്നും ഇവയ്ക്ക് വേണ്ടി രണ്ടര മുതല്‍ മൂന്ന് കോടി രൂപ വരെ ചിലവിട്ടുവെന്നും റിപോര്‍ടുണ്ട്. ഇതിന് പുറമെ നയന്‍താരയ്ക്ക് അഞ്ച് കോടി രൂപ വിലമതിക്കുന്ന വജ്രമോതിരവും വിഘ്‌നേഷ് സമ്മാനമായി നല്‍കിയിരുന്നു.
വിവാഹ ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവനാണ് പുറത്തു വിട്ടത്. ദൈവത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്താല്‍ എന്ന് എഴുതിയാണ് വിവാഹം കഴിഞ്ഞ കാര്യം ഫോടോ പുറത്തുവിട്ട് വിഘ്‌നേശ് ശിവന്‍ അറിയിച്ചത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ലായിരുന്നു. സിനിമാ മേഖലയിലുള്ളവര്‍ക്ക് മാത്രമായി വിവാഹ സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹ ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. വിവാഹ ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ ടി ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനാണ്.
ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
ശാരൂഖ് ഖാന്‍, രജനികാന്ത് തുടങ്ങിയ താരങ്ങള്‍ നയന്‍താരയുടെ വിവാഹത്തിന് എത്തിയിരുന്നു. കനത്ത സുരക്ഷയിലായിരുന്നു വിവാഹ വേദിയും പരിസരവും.

Keywords: Nayanthara, Vignesh Shivan visit Tirupati temple day after wedding, Chennai, News, Cinema, Actress, Marriage, Temple, National, Video.Nayanthara-Vignesh Shivan during dharshan at Tirupati temple.#NayantharaVigneshShivan #Nayantharawedding #WikkiNayan #VigneshShivanWedsNayanthara #VigneshShivan #Nayanthara @VigneshShivN #Tirupati pic.twitter.com/NZKiOAHS6w
— DT Next (@dt_next) June 10, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.