4 ഭാഷകളിൽ എത്തുന്ന ആക്ഷൻ ത്രിലർ ചിത്രമായ 'തത്വമസി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

 


കൊച്ചി: (www.kvartha.com 03.09.2021) 4 ഭാഷകളിൽ എത്തുന്ന ആക്ഷൻ ത്രിലർ ചിത്രമായ 'തത്വമസി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, തത്വമസി ഒരു അതുല്യമായ ഇതിവൃത്തമുള്ള ജീവിതത്തേക്കാൾ വലിയ ചിത്രമായിരിക്കും.

4 ഭാഷകളിൽ എത്തുന്ന ആക്ഷൻ ത്രിലർ ചിത്രമായ 'തത്വമസി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ നിർമിക്കുന്ന ഒരു പാൻ ഇൻഡ്യ പദ്ധതിയാണ് തത്വമസി. ആർഇഎസ് എന്റർടൈൻമെന്റ് എൽഎൽപിയുടെ ബാനറിൽ രാധാകൃഷ്ണ തെലു ആണ് ചിത്രം നിർമിക്കുന്നത്.

ശ്യാം കെ നായിഡുവാണ് ക്യാമറ. ചിത്രത്തിൽ നടൻ പ്രകാശ് രാജ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതം സാം സി എസ്, എഡിറ്റർ- മാർത്താണ്ഡ് കെ വെങ്കിടേഷ്, സ്റ്റൻഡ് ഡയറക്ടർ- പീറ്റർ ഹെയ്ൻ, ഗാനരചന- ചന്ദ്രബോസ്, പി ആർ ഒ - വംശി ശേഖർ, പി ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Keywords:  News, Kochi, Entertainment, Film, Cinema, Actor, Actress, Malayalam, Social Media, Kerala, State, New action thriller movie 'Tatvamasi' title poster released.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia