കാര്‍ത്തി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'കൈദി'; കേരളത്തില്‍ മാത്രം 5.26 കോടിയുടെ കലക്ഷന്‍ നേടി വലിയ ഹിറ്റിലേക്ക് കുതിക്കുന്നു

 


ചെന്നൈ: (www.kvartha.com 02.11.2019) കാര്‍ത്തി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൈദി'. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മുന്നേറുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം. കേരളത്തില്‍ നിന്നും നേടിയ കലക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ വിതരണക്കാരായ സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസ്. കൈദിയുടെ ആദ്യ ആഴ്ചയില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 5.26 കോടിയാണ്.

കാര്‍ത്തി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'കൈദി'; കേരളത്തില്‍ മാത്രം 5.26 കോടിയുടെ കലക്ഷന്‍ നേടി വലിയ ഹിറ്റിലേക്ക് കുതിക്കുന്നു


കാര്‍ത്തി സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ തുക കൂടിയാണിത്. അഞ്ചു ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും നേടിയെടുത്തതാവട്ടെ 18.4 കോടിയും. നായികയില്ല, ഗാനങ്ങളില്ല, പ്രണയരംഗങ്ങളില്ല എന്നതാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ പ്രത്യേകത. തമിഴ്‌നാട്ടിലെ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പോലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Cinema, Entertainment, Actor, Director, New Karthi movie Kaithi; Kerala collection report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia