Alia Bhatt | കുഞ്ഞിന്റെ ഭാവി ജീവിതത്തെ കുറിച്ചുളള ആശങ്ക പങ്കുവെച്ച് നടി ആലിയ ഭട്; ഒരുതരത്തിലുള്ള കടന്നുകയറ്റവും ആഗ്രഹിക്കുന്നില്ലെന്ന് താരം
Nov 23, 2022, 19:20 IST
മുംബൈ: (www.kvartha.com) മാതാപിതാക്കളുടെ താരമൂല്യം ഒരു പരിധി വരെ കുട്ടികളുടെ സ്വകാര്യതയെ ബാധിക്കാറുണ്ട്. ഭാവിയില്‍ കുട്ടികള്‍ക്ക് ഇതൊരു വലിയ തലവേദനയാവാറുമുണ്ട്. അത്തരത്തിലുള്ള ഒരു ആശങ്കയാണ് ബോളിവുഡ് താരം ആലിയ ഭട് പങ്കുവയ്ക്കുന്നത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത് കുഞ്ഞിന്റെ സ്വകാര്യതയെ കുറിച്ച് ആലിയ പറഞ്ഞ വാക്കുകളാണ്.
ഗര്‍ഭകാലത്ത് മേരി ക്ലെയറുമായി നടത്തിയ അഭിമുഖത്തിലാണ് കുഞ്ഞിന്റെ ഭാവി ജീവിതത്തെ കുറിച്ചുളള ആശങ്ക നടി പങ്കുവെച്ചത്. കുട്ടിയെ പൊതുസമൂഹത്തില്‍ വളര്‍ത്തുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞ താരം തന്റെ അതേ പാതയിലൂടെ അവള്‍ സഞ്ചരിക്കണമെന്ന് ആഗ്രഹമില്ലെന്നും തുറന്നുപറഞ്ഞു.
'ഇന്നത്തെ പെതുസമൂഹത്തില്‍ ഒരു കുഞ്ഞിനെ വളര്‍ത്താന്‍ എനിക്ക് അല്‍പം ആശങ്കയുണ്ട്. ഇതിനെ കുറിച്ച് തന്റെ ഭാര്‍ത്തിവിനോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. എന്റെ കുഞ്ഞിന്റെ ജീവിതത്തിലേക്ക് ഒരു തരത്തിലുളള കടന്നു കയറ്റവും ഞാന്‍ ആഗ്രഹിക്കുന്നില്ല.
കാരണം ഞാന്‍ ഈ പാത തിരഞ്ഞെടുത്തു, പക്ഷേ എന്റെ കുട്ടി വളരുമ്പോള്‍ ഈ പാത തിരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചേക്കില്ല. അതിനാല്‍ എനിക്ക് അതിനെ സംരക്ഷിക്കേണ്ടതുണ്ട്- ആലിയ അഭിമുഖത്തില്‍ പറഞ്ഞു. നവംബറിലാണ് ആലിയ ഭടിനും രണ്‍ബീര്‍ കപൂറിനും മകള്‍ ജനിക്കുന്നത്. തങ്ങളുടെ ജീവിതത്തില്‍ പുതിയ അതിഥി എത്തിയ വിവരം ദമ്പതികള്‍ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചത്.
Keywords: New mom Alia Bhatt says she's a 'little concerned' about bringing up her child in public eye, Mumbai, News, Child, Actress, Bollywood, Cinema, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.