രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി

 


(www.kvartha.com 09.09.2016) രണ്‍ജി പണിക്കരുടെ മകനും പുതുമുഖ സംവിധായകനുമായ നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി. പത്തനംതിട്ട കുമ്പനാട് സ്വദേശിനി ടെനി സാറാ ജോണ്‍ ആണ് വധു.

വ്യാഴാഴ്ച കടവന്ത്രയിലെ രണ്‍ജി പണിക്കരുടെ വസതിയില്‍ വച്ചായിരുന്നു വിവാഹം . കുമ്പനാട് പ്ലാവേലില്‍ ജോണ്‍ ബേബിയുടേയും ലിസ ജോണിന്റെയും മകളാണ് ടെനി സാറ ജോണ്‍. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.

മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, സംവിധായകരായ ഷാജി കൈലാസ്,
രഞ്ജിത്ത്, ടികെ രാജീവ്കുമാര്‍, വയലാര്‍ രവി, വിഎം സുധീരന്‍ തുടങ്ങിയ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.

വെള്ളിയാഴ്ച ചങ്ങനാശേരി കോണ്‍ടൂര്‍ റിസോര്‍ട്ടില്‍ വിവാഹസത്ക്കാരം നടക്കും. ഷാജി കൈലാസിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ നിഥിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മമ്മൂട്ടി നായകനായ കസബ ആണ്.

രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി

Keywords:  Nithin Renji Panicker gets married, Director, Marriage, Pathanamthitta, Natives, Mammootty, Dileep, Suresh Gopi, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia