അന്തരിച്ച സംവിധായകന്‍ സച്ചിയൊരുക്കിയ 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക് ഒരുങ്ങുന്നു; പ്രധാന കഥാപാത്രമാകാന്‍ നിത്യ മേനോനും

 



കൊച്ചി: (www.kvartha.com 30.07.2021) അന്തരിച്ച സംവിധായകന്‍ സച്ചിയൊരുക്കിയ 'അയ്യപ്പനും കോശിയും' മലയാള സിനിമയിലെ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. ഇപ്പോഴിതാ ബിജു മേനോനും പൃഥ്വിരാജും തകര്‍ത്ത് അഭിനയിച്ച സിനിമയുടെ തെലുങ്ക് റീമേക് അണിയറയില്‍ ഒരുങ്ങുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടി നിത്യ മേനോനും ഉണ്ടെന്നാണ് വിവരം. 

അണിയറ പ്രവര്‍ത്തകരാണ് നിത്യ ജോയിന്‍ ചെയ്ത വിവരം അറിയിച്ചത്. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. എന്നാല്‍ ഇരുവരുടെയും നായകന്മാര്‍ ആരാണെന്ന വിവരം ഇതുവരെ വ്യക്തമല്ല. പവന്‍ കല്യാണ്‍, റാണ ദഗുബാടി എന്നിവരാണ് പ്രധാന നായകവേഷങ്ങളില്‍ എത്തുന്നത്. 

മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം തെലുങ്കില്‍ ഭീംല നായക് എന്ന പേരിലാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയുമാണ്. 

അന്തരിച്ച സംവിധായകന്‍ സച്ചിയൊരുക്കിയ 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക് ഒരുങ്ങുന്നു; പ്രധാന കഥാപാത്രമാകാന്‍ നിത്യ മേനോനും


സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. 

ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. റാം ലക്ഷ്മണ്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. 

രണ്ട് ദിവസം മുമ്പ് ചിത്രത്തിന്റെ മേകിങ്ങ് വിഡിയോ പുറത്ത് വിട്ടിരുന്നു. 2022 സംങ്ക്രാന്തിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. 

Keywords:  News, Kerala, State, Kochi, Entertainment, Cinema, Actress, Nithya Menon, Tollywood, Nithya Menen to play the female lead in Pawan Kalyan and Rana Daggubati’s #PSPKRanaMovie
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia