ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ നടിക്ക് നേരെ പീഡനശ്രമം

 


പനാജി: (www.kvartha.com 09.02.2017) ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ നടിക്ക് നേരെ പീഡനശ്രമം. കന്നട നടി നിവേദിതയാണ് തനിക്കുനേരെ ഗോവയില്‍ വച്ച് പീഡന ശ്രമമുണ്ടായെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ശുദ്ധി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഗോകര്‍ണത്തില്‍ നിന്നും മടങ്ങുന്നതിനിടയില്‍ ഗോവയിലെ റസ്‌റ്റോറന്റില്‍ വച്ചാണ് പീഡനശ്രമം ഉണ്ടായതെന്നാണ് നടി പറയുന്നത്.

ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ നടിക്ക് നേരെ പീഡനശ്രമം

ജനുവരി 31ന് ആയിരുന്നു സംഭവം. തനിച്ച് ക്യാബില്‍ സഞ്ചരിക്കുന്നതിനിടെ രാത്രി ഭക്ഷണം കഴിക്കാനായി റോഡരികിലുള്ള ഒരു റസ്‌റ്റോറന്റില്‍ ഇറങ്ങിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ഏതാനും യുവാക്കള്‍ തന്റെ അടുത്തേക്ക് വരികയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നും നടി പറയുന്നു. തന്നോട് അവരുടെ കൂടെ ചെല്ലാനും പറഞ്ഞു. റസ്‌റ്റോറന്റിലെ ഒരു ജീവനക്കാരനാണ് തന്റെ രക്ഷയ്‌ക്കെത്തിയതെന്നും അയാള്‍ തന്നെ സുരക്ഷിതമായി താമസിക്കുന്ന ഹോട്ടലില്‍ എത്തിച്ചുവെന്നും നിവേദിത പറഞ്ഞു.

Also Read:
റോഡിന്റെ വീതിയിലുള്ള തര്‍ക്കം; യുവാവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു

Keywords: Kannada Actress Niveditha harassed in Goa, Cinema, Entertainment, Molestation, Youth, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia