സൂര്യക്കും ജ്യോതികക്കും നിവിൻ പോളിയുടെ നന്ദി

 


കാസർകോട്: (www.kvartha.com 28.11.2017) കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെത്തിയ തമിഴ് താരം സൂര്യക്കും ഭാര്യ ജ്യോതികയ്ക്കും നന്ദി പറഞ്ഞ് നിവിന്‍ പോളി. ഫെയ്‌സ്ബുക്കിലൂടെയാണ് താരം നന്ദി അറിയിച്ചത്. കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് ലോഞ്ചുമായി ബന്ധപ്പെട്ടാണ് സൂര്യയും ജ്യോതികയും എത്തിയത്. നേരത്തെ ഇരുവരും സെറ്റിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മംഗളൂരുവിലും പരിസര പ്രദേശങ്ങളിലുമായാണ് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നടക്കുന്നത്. ഇവിടുത്തെ ചിത്രീകരണം കഴിഞ്ഞാലുടന്‍ ടീം ശ്രീലങ്കയിലേക്ക് പോകും. ശ്രീലങ്കയിലെ വനപ്രദേശങ്ങളില്‍ അവസാന ഘട്ട ഷൂട്ടിംഗ് നടത്താനാണ് തീരുമാനം.  

സൂര്യക്കും ജ്യോതികക്കും നിവിൻ പോളിയുടെ നന്ദി

അടുത്ത വിഷുവിനാണ് കൊച്ചുണ്ണി തീയറ്റര്‍ സന്ദര്‍ശിക്കുക. ബോബി - സഞ്ജയ് ടീം തിരക്കഥ എഴുതുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഹിറ്റ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ഒരുക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

Summary: Thank you Surya Sir and Jyothika ma'am for this gesture..I can’t explain in words how all of us felt... From the bottom of our hearts, the entire team of Kayamkulam Kochunni is so grateful that you took the time off your
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia