പ്രണയത്തിന്റെ ചാരുതനിറച്ച് ഒമർലുലുവിന്റെ പുതിയ ഹിന്ദി ആൽബം; വീഡിയോ കാണാം
Feb 13, 2021, 15:33 IST
കൊച്ചി: (www.kvartha.com 13.02.2021) പ്രണയത്തിന്റെ പുത്തൻ ചാരുത നിറച്ച് ഒമർലുലുവിന്റെ ഹിന്ദി ആൽബം. ‘തു ഹി ഹെ മേരി സിംദഗി’ എന്ന ആൽബത്തിന് റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ബോളിവുഡ് ഗാനങ്ങളുടെ തനിമ ഒട്ടും ചോരാതെയാണ് ആൽബത്തിന്റെ ചിത്രീകരണവും നിർമാണവും.
ഹിന്ദിയിൽ രചന നിർവഹിച്ച ഗാനത്തിനിടെ മലയാളം വരികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. നിഖിൽ ഡിസൂസയാണ് ഹിന്ദി വരികൾക്ക് ശബ്ദം നൽകിയത്. മലയാളം വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
ഹിന്ദിയിൽ രചന നിർവഹിച്ച ഗാനത്തിനിടെ മലയാളം വരികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. നിഖിൽ ഡിസൂസയാണ് ഹിന്ദി വരികൾക്ക് ശബ്ദം നൽകിയത്. മലയാളം വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
അജ്മൽ ഖാനും ജുമാന ഖാനുമാണ് ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മറ്റ് പുതുമുഖ താരങ്ങളും പാട്ടിൽ അഭിനയിച്ചിട്ടുണ്ട്. ദുബൈയിൽ വച്ച് ചിത്രീകരണം നടന്ന ആൽബത്തിന്റെ ആശയവും നിർമാണവും ഒമർലുലുവാണ് നിർവഹിച്ചത്.
അഭിഷേക് ടാലണ്ടഡിന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീത സംവിധാനവും, അച്ചു വിജയൻ ചിത്ര സംയോജനവും നിർവഹിച്ചു. ഛായാഗ്രഹണം മുസ്തഫ അബൂബകർ, കാസ്റ്റിംഗ് ഡയറക്ഷൻ വിശാഖ് പി വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് ഈ ആൽബം നിർമിക്കുന്നത്.
Keywords: Kerala, News, Film, State, Dubai, Entertainment, Actress, Actor, Director, Song, New, Vineeth Srinivasan, Cinema, Omar lulu, Jumna khan, Ajmal khan, youtube, social media, Omar Lulu's new Hindi album; Watch the video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.