താര ജാഡയില്ലാതെ സെറ്റില്‍ പ്രണവിന്റെ ഓണാഘോഷം; അച്ഛന്റെ 'ജിമ്മിക്കി കമ്മല്‍' പാട്ടിന് താരത്തിനൊപ്പം ചുവട് വെക്കാന്‍ തുണിയുടുത്ത് അതിഥി രവിയും അനുശ്രീയുമടക്കമുള്ള പെണ്‍പട, വീഡിയോ കാണാം

 


ഹൈദരാബാദ്:(www.kvartha.com 05/09/2017) താര ജാഡയില്ലാതെ സെറ്റില്‍ പ്രണവിന്റെ ഓണാഘോഷം. അച്ഛന്റെ സിനിമയിലെ 'ജിമ്മിക്കി കമ്മല്‍' എന്ന പാട്ടിന് താരത്തിനൊപ്പം ചുവട് വെക്കാന്‍ തുണിയുടുത്ത മങ്കമാരായി മലയാളികളുടെ ഇഷ്ട നായികമാരായ അതിഥി രവിയും അനുശ്രീയുമടക്കമുള്ളവരുമുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന 'ആദി'യുടെ ഹൈദരാബാദ് ഫിലിം സിറ്റിയിലെ സെറ്റിലാണ് പ്രണവും അതിഥിയും അനുശ്രീയും ലെനയുമെല്ലാം ഡാന്‍സും പാട്ടുമായി ഓണം ആഘോഷിച്ചത്.

താര ജാഡയില്ലാതെ സെറ്റില്‍ പ്രണവിന്റെ ഓണാഘോഷം; അച്ഛന്റെ 'ജിമ്മിക്കി കമ്മല്‍' പാട്ടിന് താരത്തിനൊപ്പം ചുവട് വെക്കാന്‍ തുണിയുടുത്ത് അതിഥി രവിയും അനുശ്രീയുമടക്കമുള്ള പെണ്‍പട, വീഡിയോ കാണാം

മോഹന്‍ലാലിന്റെ പുതിയ സിനിമയായ വെളിപാടിന്റെ പുസ്തകത്തിലെ 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍.. എന്റച്ഛന്‍ കട്ടോണ്ടുപോയേ' എന്ന് തുടങ്ങുന്ന പാട്ട് ഒരാഴ്ചയായി കേരളക്കരയില്‍ തരംഗമാവുകയാണ്. ഈ വരികള്‍ക്കാണ് താരങ്ങള്‍ ചുവട് വെച്ചത്. വെളിപാടിന്റെ പുസ്തകം വിജയിച്ചില്ലെങ്കിലും അതിലെ ഈ പാട്ട് ഹിറ്റാവുകയായിരുന്നു.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ഷൂട്ടിങ്ങ് ഇപ്പോള്‍ നടക്കുന്നത് ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയിലാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഓണം വ്യത്യസ്തമാക്കാനായി സ്ത്രീകള്‍ ചേര്‍ന്ന് ഫഌഷ് മോബും സംഘടിപ്പിച്ചിരുന്നു. സംവിധായകന്‍ ജിത്തു ജോസഫ് ഫേസ്ബുക്ക് ലൈവിലൂടെയാണ് തങ്ങളുടെ ഇത്തവണത്തെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നത്.

ഷര്‍ട്ടും മുണ്ടും ധരിച്ച് സിനിമയുടെ സെറ്റിലുണ്ടായിരുന്ന സ്ത്രീകളെല്ലാം തിരുവാതിര കളിയും എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊപ്പം ഡാന്‍സും കളിക്കുകയായിരുന്നു. അവസാന ഭാഗത്ത് എല്ലാവരുടെയും ഒപ്പം പ്രണവും അതി മനോഹരമായി തന്നെ ചുവട് വെക്കുകയായിരുന്നു. അനുശ്രീ, അതിഥി രവി, ലെന എന്നിവരാണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം സിദ്ധിഖ്, ഷറഫുദ്ദീന്‍, നോബി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Hyderabad, National, Entertainment, Cinema, Actor, Actress, Onam, Onam 2017, Onam celebration at 'Aadhi' location in Ramoji film city
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia