തിരുവനന്തപുരം: (www.kvartha.com 12.12.2017) ഒരു സിനിമയിലും സ്ത്രീ ആഗ്രഹിക്കുന്ന തരത്തിലുള്ള പുരുഷന്‍ എങ്ങനെയുള്ളയാളാണെന്ന് കാണിച്ചുതന്നിട്ടില്ലെന്ന് നടി പാര്‍വ്വതി. സാഹിത്യത്തിലൂടെയാണ് ഞാന്‍ ഒരു സ്ത്രീയുടെ പ്രണയം എന്തെന്നും അവരുടെ സെക്ഷ്വല്‍ ഫാന്റസി എന്താണെന്നും തിരിച്ചറിഞ്ഞതെന്നും പാര്‍വ്വതി പറഞ്ഞു. സ്ത്രീ പുരുഷ ബന്ധം കാണിക്കുന്ന ഒരു സിനിമയിലും സ്ത്രീയ്ക്ക് പറയാനുള്ളതെന്താണെന്നും അവള്‍ എന്താണ് പുരുഷനില്‍ ആഗ്രഹിക്കുന്നതെന്നും കാണിക്കുന്ന ആ മനോഹരമായ വീക്ഷണം ഞാന്‍ കണ്ടിട്ടില്ല. പ്രത്യേകിച്ചും മലയാള സിനിമയില്‍. പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.
പ്രണയകാലത്ത് അനുഭവിക്കേണ്ടി വന്ന അനാരോഗ്യപരമായ കാര്യങ്ങളെ കുറിച്ചും നടി വെളിപ്പെടുത്തി. അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്. കാരണം നമ്മുടെ സിനിമകള്‍ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി തന്റെ പ്രണയകാലത്ത് അനുഭവിക്കേണ്ടി വന്ന അനാരോഗ്യകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
സ്‌നേഹമുണ്ടെങ്കില്‍ അവളെ നേര്‍വഴിക്ക് നടത്താന്‍ പുരുഷന്‍ അടിച്ചിരിക്കും. അത് നമ്മളെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കും. എന്റെ ചിത്രങ്ങള്‍ കണ്ടു വളരുന്ന ഒരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തേണ്ടതാണെന്നും പാര്‍വ്വതി പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Actress Parvathi, Cinema, Open Forum: Actress Parvathi on Malayalam cinema.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.