ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ബ്രാഡ് പിറ്റ് മികച്ച സഹനടന്‍, ലോറാഡേണ്‍ സഹനടി, പാരാസൈറ്റ് മികച്ച തിരക്കഥ
Feb 10, 2020, 10:17 IST
മാര്യേജ് സ്റ്റോറിയിലെ ഡിവോഴ്‌സ് അഭിഭാഷകയെ അവതരിപ്പിച്ച് മികച്ച പ്രകടനം നടത്തിയതിനാണ് ലോറാ ഡേണ്‍ മികച്ച സഹനടിയായത്. ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌ക്കാരത്തിന് പിന്നാലെയാണ് ലോറാ ഡേണിനെ തേടി ഓസ്‌ക്കറും എത്തിയിരിക്കുന്നത്.
ടോയ്സ്റ്റോറി 4 മികച്ച ആനിമേഷന്‍ സിനിമയായപ്പോള്‍ മികച്ച ആനിമേറ്റഡ് ഹൃസ്വചിത്രമായി ഹെയര്‍ ലവ് തെരഞ്ഞെടുക്കപ്പെട്ടു. പത്ത് നോമിനേഷന്‍ കിട്ടിയ കൊറിയന്‍ ചിത്രം പാരാ സൈറ്റിന് ആയിരുന്നു ഇത്തവണ ആദ്യ പുരസ്‌ക്കാരം. മികച്ച തിരക്കഥയാണ് അംഗീകരിക്കപ്പെട്ടത്. ബോംഗ് ജു ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്ന് തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി.
അമേരിക്കന്‍ ഫാക്ടറിയാണ് മികച്ച ഫീച്ചര്‍ ഡോക്യുമെന്ററിക്കുള്ള പുരസ്‌ക്കാരം നേടിയത്. ചൈനീസ് വ്യവസായികള്‍ക്കായി പണിയെടുക്കുന്ന അമേരിക്കന്‍ പണിക്കാര്‍. ഹൈക്ളാസ് ചൈനീസ് മുതലാളിമാരും വര്‍ക്കിംഗ് ക്ളാസ്സായ തൊഴിലാളികളും തമ്മിലുള്ള ആശയവിനിമയം പറയുന്ന ഡോക്യുമെന്ററിയാണ് ഇത്.
മികച്ച അവലംബിത തിരിക്കഥയ്ക്ക് ജോ ജോ റാബിറ്റിനാണ് പുരസ്‌ക്കാരം. മികച്ച അവലംബിത തിരക്കഥയ്ക്കാണ് പുരസ്‌ക്കാരം. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട്ഫിലിം ദ നെയ്ബേഴ്സ് വിന്‍ഡോയാണ്. തായ്ക വൈറ്റിറ്റിയാണ് പുരസ്‌ക്കാരത്തിവ് അര്‍ഹമായത്. ഹോളിവുഡ് സിനിമാ ചരിത്രം പറഞ്ഞ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈന് പുരസ്‌ക്കാരം നേടി. മികച്ച വസ്ത്രാലങ്കാരം ലിറ്റില്‍ വിമന്‍ നേടി. 1860 ലെ കാലഘട്ടം പറഞ്ഞ സിനിമയില്‍ ആ കാലഘട്ടത്തെ പ്രതിനിധീകരിച്ച വസ്ത്രാലങ്കാരം നടത്തിയതിനായിരുന്നു പുരസ്‌ക്കാരം. ജാക്വിലിന്‍ ടുറാസണാണ് പുരസ്‌ക്കാരം കിട്ടിയത്.
മികച്ച ഡോക്യൂമെന്ററി ഷോര്‍ട്ട് വിഭാഗത്തില്‍ ലേണിംഗ് ടൂ സ്‌കേറ്റ്ബോര്‍ഡ് ഇന്‍ വാര്‍ സോണ്‍ ഇഫ് യൂ എ ഗേള്‍ പുരസ്‌ക്കാരത്തിന് അര്‍ഹമായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.