ഓസ്‌കര്‍ വേദിയില്‍ നാടകീയ രംഗങ്ങള്‍; അവതാരകന്റെ മുഖത്തടിച്ച് നടന്‍ വില്‍ സ്മിത്, ട്വിറ്ററില്‍ വൈറലായി വീഡിയോ

 



ലോസ് ആഞ്ചലസ്: (www.kvartha.com 28.03.2022) ഈ വര്‍ഷത്തെ ഓസ്‌കര്‍ വേദിയില്‍ നാടകീയ രംഗങ്ങള്‍. 94-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിനിടെ നടന്‍ വില്‍ സ്മിത് അവതാരകന്റെ മുഖത്തടിച്ചു. സംഭവത്തിന്‍ഫെ അമ്പരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഓസ്‌കര്‍ വേദിയില്‍ കയറി അവതാരകനായ ക്രിസ് റോകിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഡോക്യുമെന്ററി ഫീചറിനുള്ള ഓസ്‌കാര്‍ സമ്മാനിക്കുന്നതിനിടെയാണ് സംഭവം. ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിതിനെ പ്രകോപിപ്പിച്ചത്. എന്റെ ഭാര്യയെ കുറിച്ചുള്ള പരാമര്‍ശം നിന്റെ വൃത്തികെട്ട വായില്‍ നിന്ന് ഒഴിവാക്കൂവെന്ന് പറഞ്ഞാണ് വില്‍ സ്മിത് അവതാരകനെ അടിച്ചത്. 

ഓസ്‌കര്‍ വേദിയില്‍ നാടകീയ രംഗങ്ങള്‍; അവതാരകന്റെ മുഖത്തടിച്ച് നടന്‍ വില്‍ സ്മിത്, ട്വിറ്ററില്‍ വൈറലായി വീഡിയോ


അതേസമയം, ഇത് മുന്‍കൂട്ടി തീരുമാനിച്ച സ്‌ക്രിപ്റ്റഡ് സ്‌കിറ്റ് ആയിരിക്കുമെന്ന തരത്തിലാണ് സംഭവത്തില്‍ ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. വിഷയത്തില്‍, ഓസ്‌കര്‍ അധികൃതരും വിശദീകരണം നല്‍കിയിട്ടില്ല. വീഡിയോ കാണാം:

Keywords:  News, World, International, Oscar, Video, Social-Media, Twitter, Award, Actor, Cinema, Oscars 2022: Will Smith slaps Chris Rock and Twitter goes wild
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia