Release Date | അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന 'ബട്ടര്‍ഫ്‌ലൈ' ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

 



കൊച്ചി: (www.kvartha.com) അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന 'ബട്ടര്‍ഫ്‌ലൈ' ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 29ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിവാണ് ചിത്രം റിലീസ് ചെയ്യുക. ഘന്ത സതീഷ് ബാബുവാണ് 'ബട്ടര്‍ഫ്‌ലൈ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഘന്ത സതീഷ് ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. 

'കാര്‍ത്തികേയ 2' എന്ന വന്‍ ഹിറ്റിനു ശേഷം അനുപമ പരമേശ്വരന്റേതായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'ബട്ടര്‍ഫ്‌ലൈ'. അനന്ത ശ്രീരാമാണ് ചിത്രത്തിന്റെ ഗാനരചയിതാവ്. 
 കെ എസ് ചിത്രയ്ക്ക് പുറമേ ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗാനം ആലപിക്കുന്നു. 

Release Date | അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന 'ബട്ടര്‍ഫ്‌ലൈ' ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു


ജനറേഷന്‍ നെക്സ്റ്റ് മൂവിസ് ബാനറില്‍ സമീര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മധുവാണ് 'ബട്ടര്‍ഫ്‌ലൈ' ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

മലയാളത്തിന്റെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്‍ അന്യഭാഷ സിനിമകളിലാണ് ഇപ്പോള്‍ സജീവം. 'കുറുപ്പ്' ആണ് താരം മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിനെത്തിയ ചിത്രം.

Keywords:  News,Kerala,State,Kochi,Entertainment,Actress,Cinema,Lifestyle & Fashion,Release,Latest-News,Top-Headlines, OTT: Anupama Parameswaran’s Butterfly gets its premiere date
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia