ഇനിയൊരു 5 വര്‍ഷം കൂടി സഹിക്കാന്‍ വയ്യ; ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നതിനെ എന്തുവില കൊടുത്തും തടയാന്‍ കൈകോര്‍ത്ത് 100 ലേറെ സിനിമാ പ്രവര്‍ത്തകര്‍
Mar 29, 2019, 23:26 IST
ന്യൂഡല്‍ഹി: (www.kvartha.com 29.03.2019) ഇനിയൊരു അഞ്ച് വര്‍ഷം കൂടി ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് 100 ലേറെ സിനിമാ പ്രവര്‍ത്തകര്‍ ബിജെപി സര്‍ക്കാരിനെതിരെ കൈകോര്‍ക്കുന്നു. ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നതിനെ എന്തുവില കൊടുത്തും തടയണമെന്ന പ്രസ്താവന ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യയുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ 103 സിനിമ പ്രവര്‍ത്തകരുടെ പേരുകള്‍ പ്രസ്താവനയോടൊപ്പം പറയുന്നുണ്ട്. ഇന്ത്യാ രാജ്യത്തിന്റെ സംസ്കാരത്തേയും ശാസ്ത്ര സ്ഥാപനങ്ങളേയും ബിജെപി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ഇതിനാലാണ് ഇത്തരത്തിലൊരു അഭ്യര്‍ത്ഥന നടത്തുന്നതെന്നും അവര്‍ വിശദമാക്കുന്നു.
രാജ്യം ഏറ്റവും കഠിനമായ പരീക്ഷ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും വ്യത്യാസങ്ങളുള്ളപ്പോഴും രാജ്യമെന്ന നിലയില്‍ എന്നും ഒറ്റക്കെട്ടാണ് നമ്മളെന്നും ഇതിനെല്ലാം തുരങ്കം വെക്കുന്ന ഒരു സര്‍ക്കാര്‍ വരാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബുദ്ധിപരമായി തീരുമാനമെടുക്കണമെന്നും ഫാസിസം അതിന്റെ സര്‍വ്വശക്തിയുമെടുത്ത് പ്രഹരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കുന്നു.
ജനാധിപത്യത്തെ രക്ഷിക്കുക എന്ന തലക്കെട്ടോടെയാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കും. രാജ്യത്തിന്റെ ഭരണഘടനയെ ആദരിക്കുന്ന സര്‍ക്കാരിനെയാണ് തിരഞ്ഞെടുക്കേണ്ട്. പ്രസ്താവനയില്‍ പറയുന്നു. ഇത് നമ്മുടെ അവസാന അവസരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, വെട്രിമാരന്, അനുപമ ബോസ്, ആനന്ദ് പദ്വര്‍ധന്‍, സനല്‍കുമാര്‍ ശശിധരന്, ദിവ്യ ഭാരതി, ആഷിഖ് അബു, മധുപാല്‍, ഷരീഫ് ഈസ, വേണു, അനീസ് കെ മാപ്പിള, കെ എം കമല്‍, ലീല മണിമേഖല, രാജീവ് രവി, സണ്ണി ജോസഫ്, സുദേവന്, ലീല സന്തോഷ്, മുഹ്സിന് പെരാരി, പ്രിയനന്ദന്, പ്രേംചന്ദ് തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Election, BJP, Congress, Cinema, Over 100 Filmmakers Issue Statement Against Voting for the BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.