Film Update | ഫ്രൈഡേ ഫിലിം ഹൗസിൻ്റെ 'പടക്കളം' ചിത്രീകരണം പൂർത്തിയായി

​​​​​​​

 
Padakkalam Completes Shooting Under Friday Film House
Padakkalam Completes Shooting Under Friday Film House

Photo: Supplied

● നവാഗതനായ മനുസ്വരാജാണ്‌ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
● വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവരാണ് നിർമാണം.

കൊച്ചി: (KVARTHA) ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന 'പടക്കളം' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. വിനയ് ബാബുവാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

എൺപതോളം ദിവസം നീണ്ട ചിത്രീകരണത്തിനൊടുവിൽ, കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിൽ ചിത്രീകരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം ഫൺ ആൻഡ് ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒന്നാണ്.

Padakkalam Completes Shooting Under Friday Film House

നാലായിരത്തോളം കുട്ടികളെ അണിനിരത്തിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് ചിത്രത്തിന് വലിയൊരു വ്യത്യസ്തത നൽകുന്നു. സന്ധീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം), യു ട്യൂബറായ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കാംബസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ഷറഫുദ്ദീൻ എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂജാ മോഹൻ രാജാണ് മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.

Padakkalam Completes Shooting Under Friday Film House

ചിത്രത്തിന്റെ തിരക്കഥ നിതിൻ.സി.ബാബുവും മനുസ്വരാജും ചേർന്ന് രചിച്ചു. 'പ്രേമം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് മുരുകേശൻ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും നിതിൻരാജ് ആരോൾ എഡിറ്റിംഗും നിർവഹിച്ചു. ഷാജി നടുവിൽ പ്രൊഡക്ഷൻ ഡിസൈനും മഹേഷ് മോഹൻ കലാസംവിധാനവും ഒരുക്കി. നിതിൻ മൈക്കിൾ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറായും ശരത് അനിൽ, ഫൈസൽഷാ എന്നിവർ അസോസ്സിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിച്ചു. സെന്തിൽ പ്രൊഡക്ഷൻ മാനേജറായും ബിജു കടവൂർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും ഷിബു ജി. സുശീലൻ, വാഴൂർ ജോസ് എന്നിവർ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചു.

Padakkalam Completes Shooting Under Friday Film House

#Padakkalam, #MalayalamMovie, #CampusStory, #FridayFilmHouse, #VijayBabu, #RajeshMurugesan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia