Padmaprabha literary award | 23-ാമത് പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്
May 6, 2022, 18:51 IST
കല്പറ്റ: (www.kvartha.com) ഇരുപത്തിമൂന്നാമത് പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് എഴുത്തുകാരന്‍ ടി പത്മനാഭന്‍ സമ്മാനിച്ചു. ആധുനിക വയനാടിന്റെ ശില്പികളില്‍ ഒരാളായ എം കെ പത്മപ്രഭാ ഗൗഡറുടെ സ്മരണാര്‍ഥമുള്ളതാണ് പുരസ്‌കാരം. 75,000 രൂപയും പത്മരാഗക്കല്ലു പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കല്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങിന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ചെയര്‍മാന്‍, മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍, സംഗീത നിരൂപകനും മാതൃഭൂമി മ്യൂസിക് റിസര്‍ച് മേധാവിയുമായ രവി മേനോന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
ആലങ്കോട് ലീലാകൃഷ്ണന്‍ പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി സകലതും സമര്‍പിച്ച ആധുനിക വയനാടിന്റെ ശില്പിയാണ് പത്മ പ്രഭ. സോഷ്യലിസ്റ്റുകളില്‍ കുലീനരും കുലീനരിലെ സോഷ്യലിസ്റ്റുമായിരുന്നു പത്മപ്രഭയെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പത്മപ്രഭാ സ്മാരകപ്രഭാഷണത്തില്‍ അനുസ്മരിച്ചു.
ഇ കെ നായനാര്‍, എ കെ ജി തുടങ്ങിയവരുടെ ഉറ്റമിത്രവും കോണ്‍ഗ്രസ്, ഗാന്ധിയന്‍, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പാലമായി പ്രവര്‍ത്തിച്ച മികച്ച ഇന്‍ഡ്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും കൂടിയായിരുന്നു അദ്ദേഹമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Padmaprabha literary award presented to Sreekumaran Thampi by T Padmanabhan, Wayanadu, News, Award, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.