തിരുവനന്തപുരം: (www.kvartha.com 06.04.2017) ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് നടി പാർവതി. തൻറെ പ്രതിഫലത്തെക്കുറിച്ച് തെറ്റായ വാർത്ത നൽകിയതാണ് പാർവതിയെ ചൊടുപ്പിച്ചത്. ടേക്ക് ഓഫിൻറെ വിജയത്തിന് ശേഷം പാർവതി പ്രതിഫലം ഒരുകോടി രൂപയാക്കി ഉയർത്തിയെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകി. ഇതിനെതിരെയാണ് രൂക്ഷവാക്കുകളുമായി നടി രംഗത്തെത്തിയത്.
ഫേസ് ബുക്കിലൂടെ ആയിരുന്നു പാർവതിയുടെ പ്രതികരണം. എതിക്സ് എന്നൊന്നില്ലാത്ത മേഖല ആയിരിക്കുന്നു മാധ്യമങ്ങൾ. എൻറെ പ്രതിഫലം എത്രയെന്ന് ഒരു ജേർണലിസിറ്റും ചോദിച്ചിട്ടില്ല. ഞാനാരോടും പറഞ്ഞിട്ടുമില്ല. പിന്നെ എങ്ങനെയാണ് ഇവർ ഇങ്ങനെ തെറ്റായ വാർത്ത നൽകുന്നത്.
ഞാൻ പ്രതിഫലമുയർത്തിയെന്ന് എന്ത് അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്. ജേർണലിസത്തിൻറെ അടിസ്ഥാന തത്വങ്ങൾ മറന്നാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. സ്വന്തമായി വാർത്തകൾ നിർമിച്ച് വിശ്വസ്ത കേന്ദ്രങ്ങൾ പറയുന്നു എന്ന് റിപ്പോർട്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി.
ഞാനെത്ര പ്രതിഫലം വാങ്ങുന്നുവെന്ന് മറ്റാരും അറിയേണ്ട കാര്യമില്ല. ഇത് തികച്ചും വ്യക്തിപരവും ഞാനും നിർമാതാവുമായുള്ള ഇടപാടുമാണ്. വ്യാജ വാർത്താ നിർമിതിയെ അംഗീകരിക്കാനാവില്ല. തെറ്റായ വാർത്തകൾ പിൻവലിച്ച് സ്വയം നിലവാരം കാണിക്കണമെന്നും പാർവതി ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Actress Parvathy came on her Facebook page on Thursday evening and lashed out at the online media with regards to the fake reports that were spreading about her revised remuneration. They had reported that it has been hiked to almost Rs. 1 crore following the success of Take Off.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.