Pathaan | ഹിന്ദിയിൽ മാത്രം 500 കോടിയും പിന്നിട്ട് 'പത്താൻ'; ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഷാരൂഖ് ചിത്രം; ഹോളിക്ക് മുമ്പ് 'ബാഹുബലി 2'ന്റെ റെക്കോർഡ് തകർക്കും!
മുംബൈ: (www.kvartha.com) ഷാരൂഖ് ഖാൻ നായകനായ 'പത്താൻ' റിലീസ് ചെയ്ത് 34-ാം ദിനത്തിലും ബോക്‌സോഫീസിൽ വൻ പ്രകമ്പനമാണ് സൃഷ്ടിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ നിർമിച്ച ഈ ചിത്രം കഴിഞ്ഞ ഞായറാഴ്ച വരുമാനം കൊണ്ട് വീണ്ടും അമ്പരപ്പിച്ചു. അഞ്ചാം വാരാന്ത്യത്തിൽ, ചിത്രം ഹിന്ദി പതിപ്പിൽ നിന്ന് രാജ്യത്ത് 2.50 കോടി രൂപ നേടി. ഇതോടെ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഹിന്ദി പതിപ്പിൽ 500 കോടി ക്ലബിലും പത്താൻ ഇടംപിടിച്ചു.
'ബാഹുബലി 2'ന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സിനിമയായി പത്താൻ. ബോളിവുഡിൽ ഇതുവരെ ഈ നേട്ടം കൈവരിച്ച ഒരേയൊരു ചിത്രമാണിത്. 33 ദിവസം കൊണ്ട് രാജ്യത്തെ ഹിന്ദി പതിപ്പിൽ പത്താൻ നേടിയ മൊത്തം കലക്ഷൻ 502.35 കോടി രൂപയാണ്. അതേസമയം ലോകമെമ്പാടും 1020 കോടി രൂപ നേടിയിട്ടുണ്ട്.
യാഷ് രാജിന്റെ സ്പൈ ആക്ഷൻ ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും അഭിനയിക്കുന്നു. സൽമാൻ ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളായ 'സെൽഫി', 'ഷെഹ്‌സാദ' എന്നീ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞപ്പോഴാണ് 'പത്താൻ' നേട്ടം തുടരുന്നത്. ഹോളിക്ക് മുന്നോടിയായി, രൺബീർ കപൂറിന്റെയും ശ്രദ്ധാ കപൂറിന്റെയും 'തു ജൂതി മെയ്ൻ മക്കാർ' മാർച്ച് എട്ടിന് റിലീസ് ചെയ്യാനിരിക്കുകയാണ്.
പത്താൻ രാജ്യത്ത് 502.35 കോടി രൂപയുടെ നെറ്റ് കലക്ഷൻ നേടിയപ്പോൾ തമിഴും തെലുങ്കും ഉൾപ്പെടെ 636 കോടി രൂപയാണ് ഗ്രോസ് കലക്ഷൻ. 33 ദിവസം കൊണ്ട് 384 കോടി രൂപയാണ് പത്താൻ വിദേശത്ത് നിന്ന് നേടിയത്, ഇപ്പോഴും കോടികൾ നേടുകയാണ്. 33 ദിവസം കൊണ്ട് 1020 രൂപയാണ് ചിത്രത്തിന്റെ മൊത്തം ആഗോള കലക്ഷൻ. ഷാരൂഖ് ഖാൻ നായകനായ ചിത്രം ഇതിനകം തന്നെ രാജ്യത്തും വിദേശത്തുമുള്ള നിരവധി സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ റെക്കോർഡ് സൃഷ്ടിച്ചു. സിനിമ ഉടൻ തന്നെ, രാജ്യത്ത് ഹിന്ദി പതിപ്പിൽ 510-515 കോടിയുടെ ലൈഫ് ടൈം നെറ്റ് കലക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ. അതായത്, 'ബാഹുബലി 2'ന്റെ 510 കോടിയുടെ നെറ്റ് കലക്ഷൻ തകർത്ത് 'പത്താൻ' ഹിന്ദിയിൽ രാജ്യത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ചിത്രമായി മാറുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
#Pathaan has yet another strong weekend… Inches closer to #Baahubali2 #Hindi lifetime biz… [Week 5] Fri 1.02 cr, Sat 1.98 cr, Sun 2.45 cr. Total: ₹ 507.60 cr. #Hindi. #India biz. pic.twitter.com/bpi6jJDtp9
— taran adarsh (@taran_adarsh) February 27, 2023
Keywords: Pathaan Box Office Collection Day 33: Shah Rukh Khan's Spy Thriller Mints Rs 525.76 Crore in India!, Mumbai, News, National, Cinema, Entertainment.