പള്‍സര്‍ സുനി പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ എന്ന് പി സി ജോര്‍ജ്
Aug 15, 2017, 14:06 IST
തിരുവനന്തപുരം:www.kvartha.com 15/08/2017) കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിക്കെതിരായ പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ദിലീപ് നിരപരാധിയാണെന്നും പി സി ജോര്‍ജ്. പരാതിയെ ഭയപ്പെടുന്നില്ല. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുതെന്നും സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റു ചെയ്യുമോ എന്നും പി സി ജോര്‍ജ് ചോദിച്ചു.
വനിത കമ്മിഷന്റെ തലപ്പത്തും യോഗ്യതയള്ളവര്‍ വരണമെന്നും പലകുറി തോറ്റവരെയല്ല കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പി സി ജോര്‍ജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സിനിമ മേഖലയിലുള്ളവരെ ആരെയെങ്കിലും ഈ പറയുന്നവര്‍ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ ഒരു നിരപരാധിയെ കുറ്റവാളിയാക്കിയെന്നു പറഞ്ഞതിന് എന്നെ ആക്രമിച്ചു നാടുകടത്താമെന്നു വച്ചാല്‍ അതങ്ങു മനസില്‍ വച്ചാല്‍ മതിയെന്നും പി സി ജോര്‍ജ് പറഞ്ഞു.
തനിക്കെതിരെ പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പി സി ജോര്‍ജ് രംഗത്ത് വന്നത്. നടി പരാതി നല്‍കിയ സ്ഥിതിക്ക് ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അല്ലെങ്കില്‍ പരാതി നല്‍കുന്നതെന്തിനാണെന്നും പി സി ജോര്‍ജ് ചോദിച്ചു.
ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് അറിയില്ലെന്നും അറിയാവുന്നത് പോലീസ് പറഞ്ഞ ഇരയെ മാത്രമാണെന്നും പി സി ജോര്‍ജ് പറഞ്ഞു. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നല്‍കിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Kochi, Dileep, Complaint, Pinarayi vijayan, Kottayam, Cinema, Custody, Police,PC George on Dileep arrest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.