ക്രിയേറ്റീവ് മോഡ് ഓണ്‍; ഗര്‍ഭാവസ്ഥയിലുള്ള അസ്വസ്ഥതകള്‍ക്ക് ഇടയിലും കുഞ്ഞുവയറില്‍ കൈവെച്ച് പാടാനുള്ള തയ്യാറെടുപ്പില്‍ പേളി, സര്‍പ്രൈസിനായി വെയിറ്റിംഗ് എന്ന് ആരാധകര്‍.! വീഡിയോ
Oct 12, 2020, 17:50 IST
കൊച്ചി: (www.kvartha.com 12.10.2020) കടിഞ്ഞൂല്‍ കണ്‍മണിയെ കാത്തിരിക്കുന്ന പേളി മാണിയും ശ്രീനിഷ് അരവിന്ദും ഗര്‍ഭകാല ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മെറ്റേണിറ്റി ഡ്രെസില്‍ മനോഹരിയായി നില്‍ക്കുന്ന പേളിയുടെ ചിത്രങ്ങളും വൈറലായിരുന്നു. ഗര്‍ഭാവസ്ഥയിലുള്ള അസ്വസ്ഥതകളെല്ലാമുണ്ടെങ്കിലും പേളി മാണി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോഴിതാ താരം പാടാനുള്ള തയ്യാറെടുപ്പ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം വീഡിയോ പങ്കു വച്ചിരിക്കുന്നത്. ക്രിയേറ്റീവ് മോഡ് ഓണ്‍, സ്പെഷലായി ഒരു കാര്യം വരുന്നുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. അവസാനത്തെ വരിയൊന്ന് എഴുതണേയെന്ന് പേളി വീഡിയോയില്‍ പറയുന്നുണ്ട്. ബാക്കിയെല്ലാം തനിക്കറിയാം, ഇച്ചിരി വെള്ളം വേണമെന്നും പേളി പറയുന്നത് വീഡിയോയില്‍ കാണാം. നിമിഷ നേരം കൊണ്ട് ഈ വീഡിയോ വൈറലാകുകയും ചെയ്തു.
ഇതിന് കമന്റുമായി നിരവധി പേരും രംഗത്ത് എത്തി. അതില്‍ ഒരു ആരാധകരുടെ കമന്റ് എന്താണ് സര്‍പ്രൈസ് എന്നറിയാനായി ഞങ്ങളും കാത്തിരിക്കുകയാണ് എന്നായിരുന്നു. എന്നാല്‍ തേങ്ങാക്കൊല പോലുള്ള ഗാനമാണെങ്കില്‍ അയ്യോ വേണ്ട എന്ന രസകരമായ കമന്റുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും പേളിയുടെ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.