നിലയ്ക്ക് ഒപ്പം ആദ്യമായി സിനിമ കാണാന്‍ തിയേറ്ററില്‍ പോയ അനുഭവം പങ്കുവച്ച് പേളി; നിലയുടെ ആഹ്‌ളാദ വീഡിയോ തരംഗമാകുന്നു

 



ചെന്നൈ: (www.kvartha.com 20.10.2021) തിയേറ്ററില്‍ എത്തിയ നിലയുടെ ആഹ്‌ളാദം പങ്കുവച്ച് അവതാരികയും നടിയുമായ പേളി മാണി. നിലയ്ക്ക് ഒപ്പം ആദ്യമായി സിനിമ കാണാന്‍ തിയേറ്ററില്‍ പോയ അനുഭവം പങ്കുവയ്ക്കുകയാണ് പേളി. അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ചയെടുക്കുന്ന കുഞ്ഞു നിലയെ ആണ് വീഡിയോയില്‍ കാണാനാവുക. 

'ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കും,' എന്ന തലകെട്ടോടെയാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിലെ തിയേറ്ററിലാണ് മകളെയും കൊണ്ട് പേളി സിനിമ കാണാന്‍ പോയത്. കൊച്ചു കുഞ്ഞിന്റെ കുസൃതി നിമിഷനേരം കൊണ്ടാണ് വൈറലായത്. 

നിലയ്ക്ക് ഒപ്പം ആദ്യമായി സിനിമ കാണാന്‍ തിയേറ്ററില്‍ പോയ അനുഭവം പങ്കുവച്ച് പേളി; നിലയുടെ ആഹ്‌ളാദ വീഡിയോ തരംഗമാകുന്നു


സോഷ്യല്‍ ലോകത്തെ പ്രിയ താരങ്ങളാണ് പേളി മാണിയും മകള്‍ നിലയും. മകള്‍ നില ജനിച്ചപ്പോള്‍ മുതലുളള ഓരോ വിശേഷവും പേളിയും ശ്രീനിഷും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. മകള്‍ നിലയ്‌ക്കൊപ്പമുളള ഒരു ദിവസം എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോയും അടുത്തിടെ പേളി യൂട്യൂബ് ചാനലില്‍ ഷെയര്‍ ചെയ്തിരുന്നു. 

അതേസമയം, മള്‍ടിപ്ലെക്‌സുകള്‍ അടക്കം കേരളത്തിലെ എല്ലാ തിയേറ്ററുകളും ഈ മാസം 25ന് തിങ്കളാഴ്ച തന്നെ തുറക്കാന്‍ തിയേറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനം ആയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് മാസത്തിലധികം അടച്ചിട്ട ശേഷമാണ് തിയേറ്ററുകള്‍ തുറക്കുന്നത്. തിയേറ്ററുകള്‍ 25 മുതല്‍ തുറക്കാന്‍ സംസ്ഥാന സര്‍കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

Keywords:  News, National, India, Chennai, Entertainment, Cinema, Actress, Video, Child, Viral, Theater, Pearle Maaney shares daughter Nila's first theatre experience
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia