ശക്തമായ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും
Aug 19, 2020, 13:04 IST
ന്യൂഡെല്‍ഹി: (www.kvartha.com 19.08.2020) ശക്തമായ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. ആഗസ്റ്റ് അവസാനത്തോടെയായിരിക്കും കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറങ്ങും. സാമൂഹ്യ അകലം പാലിച്ച് ഒന്നിടവിട്ട നിരകളിലാവും ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. സീറ്റുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടുക. കുടുംബമാണെങ്കില്‍ ഒരുമിച്ച് ഇരിക്കാന്‍ അനുവദിക്കും. 24 ഡിഗ്രിയോ അതില്‍ കൂടുതലോ ആവണം തിയേറ്ററിനുള്ളിലെ താപനില.
പ്രേക്ഷകര്‍ക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. എന്നാല്‍ മാളുകളിലെ മള്‍ട്ടിപ്ലക്‌സുകളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. കൈസ്പര്‍ശം ഉണ്ടാകാത്ത രീതിയിലുള്ള ടിക്കറ്റ് വില്‍പ്പന വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചേക്കും. ഓരോ ഷോ കഴിയുമ്പോഴും തീയറ്ററുകള്‍ സാനിറ്റൈസ് ചെയ്യേണ്ടി വരും. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വേഗത്തില്‍ തിയേറ്ററുകള്‍ അണുമുക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചേക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.