വീട്ടുജോലി ചെയ്യുന്ന ബിജു മേനോനും മകന്‍ ദക്ഷും; സംയുക്ത വര്‍മ പങ്കുവച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

 



കൊച്ചി: (www.kvartha.com 24.03.2020) വീട്ടുജോലി ചെയ്യുന്ന ബിജു മേനോന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഭാര്യ സംയുക്ത വര്‍മയാണ് ചിത്രങ്ങള്‍ പങകുവച്ചത്. സ്‌കൂള്‍ അടച്ചതിനാല്‍ മകന്‍ ദക്ഷും അച്ഛനെ സഹായിക്കാന്‍ ഒപ്പമുണ്ട്. മകന്‍ ദക്ഷും ബിജു മേനോനും വീട്ടിലെ പണികള്‍ എടുക്കുന്ന ചില ചിത്രങ്ങളാണ് സംയുക്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്.

'ചെറിയ ചെറിയ വിജയങ്ങള്‍ ആഘോഷിക്കുകയാണ്. ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് നന്ദി, വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ.' എന്ന് താരം ചിത്രത്തോടൊപ്പം കുറിച്ചു. സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചതോടെ തിരക്കുകളൊക്കെ മാറ്റിവച്ച് കുടുംബത്തിനൊപ്പമാണ് ബിജു മേനോന്‍.

വീട്ടുജോലി ചെയ്യുന്ന ബിജു മേനോനും മകന്‍ ദക്ഷും; സംയുക്ത വര്‍മ പങ്കുവച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍



Keywords:  Kochi, News, Kerala, Cinema, Actor, Biju Menon, House, Dhaksh, Samyuktha Varma, Post, Work, Photos of Biju Menon and son Dhaksh Dharmik from home goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia