സിനിമാലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍നിന്നും നീക്കം ചെയ്തു; നടപടി ആമസോണിന്റെ പരാതിയില്‍

 



ചെന്നൈ: (www.kvartha.com 21.10.2020) സിനിമാ ലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍നിന്നും സ്ഥിരമായി നീക്കം ചെയ്തു. ആമസോണ്‍ ഇന്റര്‍ നാഷണലിന്റെ പരാതിയിലാണ് നടപടി. ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോണ്‍ നല്‍കിയത് എന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ട്. ഇതോടെ തമിഴ് റോക്കേഴ്‌സ് എന്ന പേരിലോ ഇതുമായി സമാനതകളുള്ള പേരുകളിലോ ഇന്റര്‍നെറ്റില്‍ ഇനി സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. 

സിനിമാലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍നിന്നും നീക്കം ചെയ്തു; നടപടി ആമസോണിന്റെ പരാതിയില്‍


ആമസോണിന്റെ പരാതിയില്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്‍ഡ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍നിന്നും അപ്രത്യക്ഷമായത്. 

നേരത്തെ പലതവണ ബ്ലോക്ക് ചെയ്തിട്ടും പേരില്‍ ചെറിയമാറ്റം വരുത്തി സൈറ്റ് തിരിച്ചെത്തിയിരുന്നു. ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലൈവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവയുടെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്നു.

Keywords: News, National, India, Chennai, Tamil Rockers, Cinema, Technology, Entertainment, Amazon, Business, Finance, Piracy website Tamilrockers blocked permanently
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia