ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച 'ചുരുളി'ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്; 'അപകീര്‍ത്തികരമായി ഒന്നുമില്ല, സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന് യോജിക്കുന്നത്'

 



തിരുവനന്തപുരം: (www.kvartha.com 18.01.2022) അടുത്തിടെ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച മലയാളം സിനിമയായ ചുരുളിക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന് യോജിക്കുന്നതാണെന്നും അപകീര്‍ത്തികരമായി ഒന്നുമില്ലെന്നും ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതുമാണെന്നാണ് വിലയിരുത്തല്‍. 

ഒടിടി പൊതുയിടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. സിനിമ ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രം. പ്രദര്‍ശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് പ്രത്യേക സംഘം ഡി ജി പിക്ക് റിപോര്‍ട് കൈമാറി. 

ഹൈകോടതി നിര്‍ദേശപ്രകാരമാണ് സര്‍കാര്‍ ചുരുളിയിലെ ഭാഷാപ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചത്. സിനിമക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈകോടതി എഡിജിപി പത്മകുമാറിന് നിര്‍ദേശം നല്‍കിയത്. എസ് പിമാരായ ദിവ്യ ഗോപിനാഥ്, എ നസീം എന്നിവരും സമിതിയിലുണ്ടായിരുന്നു.

ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച 'ചുരുളി'ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്; 'അപകീര്‍ത്തികരമായി ഒന്നുമില്ല, സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന് യോജിക്കുന്നത്'


കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്‍കിയാകും 'ചുരുളി' കണ്ട് റിപോര്‍ട് സമര്‍പിക്കുകയെന്ന് എഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.

ചിത്രത്തില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്നായിരുന്നു ഹൈകോടതി വിലയിരുത്തല്‍. സിനിമയെന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതില്‍ കോടതിക്ക് കൈകടത്താന്‍ സാധിക്കില്ലെന്നും അറിയിച്ചിരുന്നു. ചുരുളി ഒടിടി പ്ലാറ്റ് ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈകോടതി നിലപാട് വ്യക്തമാക്കിയത്.

Keywords:  News, Kerala, State, Thiruvananthapuram, Entertainment, Cinema, Cine Actor, Police, High Court, Police Clean Chit for Churuli Movie
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia