Vikram Song | കമല്‍ഹാസന്റെ പുതിയ സിനിമയായ വിക്രത്തിലെ ഗാനത്തെച്ചൊല്ലി വിവാദം; പാട്ടില്‍ കേന്ദ്ര സര്‍കാരിനെ വിമര്‍ശിക്കുന്ന പ്രയോഗങ്ങളെന്ന് ആരോപണം; പൊലീസില്‍ പരാതി
May 13, 2022, 16:45 IST
ചെന്നൈ: (www.kvartha.com) കമല്‍ഹാസന്‍ നായകനാകുന്ന 'വിക്രം' ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്റെ സംഗീത സംവിധാനത്തില്‍ കമല്‍ഹാസന്‍ തന്നെ ഗാനവും ആലപിച്ചിരിക്കുന്നു. വിക്രം സിനിമയുടെ നിര്‍മാണവും കമല്‍ഹാസന്‍ തന്നെയാണ്.
ഇപ്പോഴിതാ, വിക്രത്തിലെ ഗാനത്തെച്ചൊല്ലി പുതിയ വിവാദം പുറത്തുവന്നിരിക്കുകയാണ്. പാട്ടിലെ ചില പ്രയോഗങ്ങള്‍ കേന്ദ്ര സര്‍കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണെന്നാണ് വിവാദം. സാമൂഹിക മാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ചയായി മാറിയിട്ടുണ്ട്. തുടര്‍ന്ന് പാട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ട് ചെന്നൈ പൊലീസ് കമീഷണര്‍ക്ക് ഒരാള്‍ പരാതിയും നല്‍കിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ പാട്ട് യുട്യൂബില്‍ ഇതിനകം ഒന്നര കോടിയിലേറെപ്പേരാണ് കണ്ടത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജൂണ്‍ മൂന്നിനാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്.
110 ദിവസങ്ങളാണ് വിക്രം' ഷൂട് പൂര്‍ത്തിയാകാന്‍ എടുത്തതെന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.
'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോനി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോനി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപോര്‍ടുകള്‍. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറിലാണ് നിര്‍മാണം. ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Keywords: News,National,India,chennai,Cinema,Song,Complaint,Entertainment,Kamal Hassan, Police complaint filed against Kamal Haasan's 'Pathala Pathala' song
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.