പൾസർ സുനിയുടെ അറസ്റ്റ്: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി ജി പി
Feb 23, 2017, 18:01 IST
കൊച്ചി: (www.kvartha.com 23.02.2017) സിനിമാ നടിയെ ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി പള്‍സര്‍ സുനിയേയും കൂട്ടാളി വിജേഷിനെയും കോടതിയിൽ വെച്ച് പോലീസ് പിടികൂടിയതിൽ വീഴ്ച ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ. അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോടതിയിൽ നിന്ന് പ്രതികളെ പിടികൂടിയതിൽ ഒരു തെറ്റുമില്ല. അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ പ്രതികളെ പിടികൂടിയെ പറ്റൂ. പ്രതികളെ പിടിക്കാതെ കേസന്വേഷിക്കാൻ പോലീസിന്റെ കയ്യിൽ മാന്ത്രികവടിയൊന്നുമില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസിന്റെ നടപടി മോശമായിരുന്നുവെന്നും കോടതിയിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയത് മനുഷ്യത്വരഹിതമാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചിരുന്നു.
അതേസമയം, ബലംപ്രയോഗിച്ച് കോടതിമുറിയില്‍ നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്ത നടപടി പോലീസിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികള്‍ അറസ്റ്റിലായത് സന്തോഷമുള്ള കാര്യം തന്നെ. എന്നാല്‍ എറണാകുളം നഗര മധ്യത്തിലൂടെ പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ പ്രതികള്‍ എത്തിയിട്ടും പോലീസിന് അറസ്റ്റ് ചെയ്യാന്‍ കോടതിമുറി വേണ്ടിവന്നു. പോലീസിന് തികച്ചും നാണക്കേടുണ്ടാക്കുന്ന കാര്യമാണിത്. പോലീസിന് വീഴ്ച സംഭവിച്ചിരിക്കുന്നു. ഇനിയുള്ള കുറ്റാന്വേഷണത്തില്‍ ഈ വീഴ്ചയുണ്ടാവാതിരിക്കട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Police did not do any faulty play;says DGP. During the arrest of key culprit Pulsar Suni there had been slight law violation that police forced him to custody by dragging him from court to police vehicle.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.