മഞ്ജു വാരിയരുടെ ഫോട്ടോക്ക് അപമാനകരമായ കമന്റ് ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍

 


കൊച്ചി: (www.kvartha.com 05.01.2015) ഫെയ്‌സ്ബുക്കില്‍ നടി മഞ്ജു വാരിയരുടെ ഫോട്ടോക്ക് താഴെ അപമാനകരമായ കമന്റ് പോസ്റ്റ് ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ സി പി ഒ. കെ എം രഞ്ജുമോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മഞ്ജു വാരിയരുോടൊപ്പമുള്ള ഫോട്ടോ മറ്റൊരു നടന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. ഇതിന് കീഴെ, പൊലീസുകാരന്‍ അപമാനകരമായ കമന്റ് ഇടുകയായിരുന്നു. പൊലീസുകാരന്റെ പേജില്‍ നിന്ന് തന്നെ വിവരങ്ങളെടുത്ത് മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കി. കൊച്ചി കമ്മിഷണര്‍ അന്വഷണം നടത്തിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മഞ്ജു വാരിയരുടെ ഫോട്ടോക്ക് അപമാനകരമായ കമന്റ് ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍

Keywords: Kochi, Suspension, Police, Mollywood, Facebook, Manju Warrier, Malayalam, Cinema, Actress, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia