നടിയെ ആക്രമിച്ച സംഭവം: കാവ്യാ മാധവന്റെ സ്ഥാപനത്തിൽ പോലീസ് റെയ്ഡ്
Jul 1, 2017, 11:17 IST
കൊച്ചി: (www.kvartha.com 01.07.2017) ചലച്ചിത്ര നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യുടെ ഓഫിസിലാണ് പോലീസ് പരിശോധന നടത്തിയത്.
നടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന് ദിലീപിനെ ബ്ലാക്മെയ്ല്‍ ചെയ്തു പണം ചോദിച്ചു ജയിലില്‍നിന്നു പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന സ്ഥാപനത്തിലാണ് പരിശോധന. ആക്രമിച്ചതിന് തൊട്ടുപിന്നാലെ സുനി കടയിലെത്തിയതായി മൊഴിയുണ്ട്. ഇതു സംബന്ധിച്ച് സുനിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് ഉച്ച വരെ നീണ്ടു നിന്നു.
റെയ്ഡിൽ പണമിടപാടു സംബന്ധിച്ച രേഖകളും കമ്പ്യൂട്ടറിലെ വിവരങ്ങളും പരിശോധിച്ചിട്ടുണ്ട്. നേരത്തെ ദിലീപിനെ അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തുടർന്ന് നടന് സംഭവവുമായി ബന്ധമുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Police raid in Kavya Madhavan online shopping center Lakhya. Earlier p[olice questioned actor Dileep for the same matter actress attack. Many rumors have come that Dileep have strong link with the incident.
നടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന് ദിലീപിനെ ബ്ലാക്മെയ്ല്‍ ചെയ്തു പണം ചോദിച്ചു ജയിലില്‍നിന്നു പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന സ്ഥാപനത്തിലാണ് പരിശോധന. ആക്രമിച്ചതിന് തൊട്ടുപിന്നാലെ സുനി കടയിലെത്തിയതായി മൊഴിയുണ്ട്. ഇതു സംബന്ധിച്ച് സുനിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് ഉച്ച വരെ നീണ്ടു നിന്നു.
റെയ്ഡിൽ പണമിടപാടു സംബന്ധിച്ച രേഖകളും കമ്പ്യൂട്ടറിലെ വിവരങ്ങളും പരിശോധിച്ചിട്ടുണ്ട്. നേരത്തെ ദിലീപിനെ അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തുടർന്ന് നടന് സംഭവവുമായി ബന്ധമുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
Summary: Police raid in Kavya Madhavan online shopping center Lakhya. Earlier p[olice questioned actor Dileep for the same matter actress attack. Many rumors have come that Dileep have strong link with the incident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.