‘ദി കശ്മീർ ഫയൽസ്’ സിനിമ കാണാൻ പൊലീസുകാർക്ക് ഒരു ദിവസത്തെ അവധി! വമ്പൻ പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി
Mar 14, 2022, 16:18 IST
ഭോപാൽ: (www.kvartha.com 14.03.2022) മധ്യപ്രദേശിൽ, അടുത്തിടെ പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, കുടുംബാംഗങ്ങൾക്കൊപ്പം സിനിമ കാണാൻ പൊലീസുകാർക്ക് ഒരു ദിവസത്തെ അവധി നൽകുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രഖ്യാപിച്ചു.
'ഓരോ പൊലീസുകാർക്കും സിനിമ കാണുന്നതിന് ഒരു ദിവസത്തെ അവധി അനുവദിക്കണമെന്ന് ഞാൻ ഡിജിപിയോട് (ഡയറക്ടർ ജനറൽ ഓഫ് പൊലീസ്) ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാർക്ക് അവരുടെ പ്ലാനിംഗും സിനിമ കാണാനുള്ള ഷെഡ്യൂളും അനുസരിച്ച് അവധിയെടുക്കാം', മിശ്ര പറഞ്ഞു.
'ദി കശ്മീർ ഫയൽസ് കശ്മീരി ഹിന്ദുക്കളുടെ വേദനയുടെ ഹൃദയഭേദകമായ വിവരണമാണ്, കശ്മീരി പണ്ഡിറ്റുകൾ നേരിടുന്ന പോരാട്ടത്തിന്റെയും ആഘാതത്തിന്റെയും കഥയാണ്. സംസ്ഥാനത്തെ പരമാവധി ആളുകൾ ഇത് കാണണം', നേരത്തെ, വിനോദ നികുതിയിൽ നിന്നുള്ള ഇളവ് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
വിവേക് രഞ്ജൻ അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച ചിത്രം കശ്മീരി ഹിന്ദുക്കളുടെ താഴ്‌വരയിൽ നിന്നുള്ള പലായനത്തെ ചിത്രീകരിക്കുന്നു. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
Keywords: National, Bhoppal, Madhya pradesh, News, Top-Headlines, Police, Family, DGP, Kashmir, Religion, Cinema, Minister, Policemen to get one day leave to watch 'The Kashmir Files'.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.