Ponniyin Selvan | 'പൊന്നിയിന്‍ സെല്‍വന്‍ 2' തെലുങ്കില്‍ വിതരണക്കാരെ ലഭിക്കുന്നില്ല; രണ്ടാം ഭാഗത്തോട് കാര്യമായ താല്‍പര്യം കാണിക്കാതിരിക്കാനുള്ള കാരണം ഇത്
Mar 17, 2023, 16:23 IST
ചെന്നൈ: (www.kvartha.com) കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ 'പൊന്നിയിന്‍ സെല്‍വന്‍ 1' റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൗത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അത് കളക്ഷനിലും പ്രതിഫലിച്ചതോടെ ചരിത്ര വിജയമായി മാറി ചിത്രം. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം റിലീസിന്റെ ആദ്യ ആഴ്ചയില്‍ ചിത്രം 125 കോടിയാണ് നേടിയത്.
ഇപ്പോഴിതാ, ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ 2-ലെ ആദ്യ സിംഗിള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അപ്‌ഡേറ്റ് വന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ ചിത്രത്തിന്റെ ആദ്യ സിംഗിളിന്റെ ബിടിഎസ് പങ്കിട്ടത്. നടി തൃഷയാണ് ഈ ഗാനത്തില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് സൂചന.
എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ തെലുങ്കില്‍ ഇത് നഷ്ടസംരംഭം എന്നാണ് വിലയിരുത്തലുകള്‍. പൊന്നിയിന്‍ സെല്‍വന്‍ 1 തീയറ്ററില്‍ വളരെ മോശം പ്രകടനമാണ് ആന്ധ്രയിലും, തെലങ്കാനയിലും നടത്തിയത്. അതിനാല്‍, പൊന്നിയിന്‍ സെല്‍വന്‍ 2 തെലുങ്കില്‍ വിതരണത്തിന് എടുക്കാന്‍ ഒരു വിതരണക്കാരും തയ്യാറാകുന്നില്ല എന്നതാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.
തെലുങ്കില്‍ പൊന്നിയിന്‍ സെല്‍വന്‍ 1 ടിവി പ്രിമീയര്‍ നടത്തിയപ്പോഴും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 26 ഞായറാഴ്ചയാണ് തെലുങ്ക് ചാനലായ ജെമിനി ടിവിയില്‍ പൊന്നിയിന്‍ സെല്‍വന്‍ 1 സംപ്രേക്ഷണം ചെയ്തത്. ടെലിവിഷന്‍ പ്രീമിയറിന് 2.17 ടിആര്‍പി റേറ്റിംഗ് മാത്രമാണ് ഈ പ്രീമിയറിന് ലഭിച്ചത്. ഇത് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തോട് കാര്യമായ താല്‍പര്യം കാണിക്കാന്‍ വിതരണക്കാര്‍ മടിക്കുന്നത് എന്നാണ് വിവരം.
എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷനും, മദ്രാസ് ടാകീസും വിതരണക്കാരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നാണ് വിവരം.
Keywords: News, National, India, Entertainment, Cinema, Tollywood, Kollywood, Top-Headlines, Latest-News, Ponniyin Selvan 2 Not Getting Any Telugu DistributorsSharp tongue. Fierce mind.
— Lyca Productions (@LycaProductions) March 9, 2023
Powerhouse!
Have you missed our eternal beauty?
Watch what went on BTS as @trishtrashers became #Kundavai!
First Single Coming Soon!
Stay tuned 🥳#PS #PS1 #PS2 #PonniyinSelvan #ManiRatnam @arrahman @madrastalkies_ @LycaProductions @tipsofficial pic.twitter.com/VbAsnXqSsE
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.