(www.kvartha.com 02.11.2016) ബോളിവുഡ് താരം ഷാരൂഖിന്റെ പത്‌നിക്ക് നടിയും മോഡലുമായ പൂര്‍ണിമാ മോഹന്‍ അടുത്തിടെ ഒരു സമ്മാനം നല്‍കി. സ്വന്തം ബിസിനസ് സ്ഥാപനമായ പ്രാണയിലെ ആനച്ചന്തം കളക്ഷന്‍സില്‍ നിന്നുള്ള സാരിയായിരുന്നു ആ സമ്മാനം. സമ്മാനം കണ്ട് ഷാരൂഖിന് വളരെ സന്തോഷമായെന്ന് പൂര്‍ണിമ പറയുന്നു.
നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹശേഷമാണ് പൂര്‍ണിമ സിനിമ- സീരിയല്‍ അഭിനയം നിര്‍ത്തിയത്. സിനിമയിലും സീരിയലിലും തിളങ്ങി നിന്നിരുന്ന കാലത്താണ് പൂര്‍ണിമയുടെ വിവാഹം. പിന്നീട് സീരിയലില്‍ സജീവമായെങ്കിലും ഇപ്പോള്‍ വളരെ ചുരുക്കം ചില സീരിയലുകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. അതിനിടെ അവതാരികയായി പൂര്‍ണിമ എത്താറുണ്ട്.
ഇപ്പോള്‍ 'പ്രാണാ' എന്ന ഫാഷന്‍ ബ്രാന്‍ഡുമായി ഒരു വമ്പന്‍ തിരിച്ചുവരവാണ് പൂര്‍ണിമ നടത്തിയിരിക്കുന്നത്. പ്രാണയുടെ ഡിസൈനിങ് വിരുത് ഇപ്പോള്‍ കിങ്ഖാന്‍ ഷാരൂഖിന്റെ ബാന്ദ്രയിലെ 'മന്നത്' എന്ന വസതിയില്‍ വരെ എത്തിയിരിക്കുകയാണ്. ഷാരൂഖിനെ ആദ്യമായി
കണ്ടനിമിഷവും സംസാരിച്ചതുമൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എക്‌സൈറ്റ്‌മെന്റ് വിട്ടുമാറിയിട്ടില്ലെന്നാണ് പൂര്‍ണിമ പറയുന്നത്.
ദുബൈയിലെ പ്രവര്‍ത്തി കണ്‍സ്ട്രക്ഷന്‍സിന്റെ കോര്‍പറേറ്റ് ഇവന്റിനിടയിലാണ് പൂര്‍ണിമ ഷാരൂഖിനെ കണ്ടത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു ഷാരൂഖ്, കേരളത്തില്‍ നിന്നുള്ള ഏക സിനിമാതാരമായി പൂര്‍ണിമ മാത്രമാണ് ഉണ്ടായിരുന്നത്. തന്നെക്കണ്ടതും ഷാരൂഖ് ജാഡയില്ലാതെ സംസാരിച്ചു തുടങ്ങിയെന്നു പൂര്‍ണിമ പറയുന്നു.
പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയുമൊക്കെ അറിയാമെന്നു പറഞ്ഞാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. അങ്ങനെയാണ് ദീപാവലി സമ്മാനമായി താന്‍ പ്രാണയില്‍ നിന്നുള്ള ഒരു സാരി ഷാരൂഖിന്റെ പത്‌നിക്കു സമ്മാനിച്ചത്. ആനച്ചന്തം കളക്ഷന്‍സില്‍ നിന്നുള്ള സാരിയുടെ ഡിസൈന്‍ കേരളത്തനിമ വിളിച്ചോതുന്നതാണ്. സാരി സമ്മാനിച്ചപ്പോള്‍ അദ്ദേഹം ഒരുപാടു നന്ദി പറഞ്ഞു. ഷാരൂഖ് ഉദ്ഘാടകനാകുന്ന ഒരു ചടങ്ങില്‍ അതിഥിയായി എത്താന്‍ കഴിയുക എന്നതു തന്നെ വളരെ സന്തോഷമുള്ള കാര്യമാണെന്ന് പൂര്‍ണിമ പറയുന്നു.

Keywords: Poornima's surprise gift for Sharukh wife, Bollywood, Actor, Marriage, Cinema, Actress, Inauguration, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.