24 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; 'വിടവാങ്ങിയത് പ്രഭാസ് നായകനായെത്തിയ രാധേശ്യാമിന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത്'
Mar 15, 2022, 16:06 IST
കുര്‍ണൂല്‍: (www.kvartha.com 15.03.2022) 24 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രഭാസ് നായകനായെത്തിയ 'രാധേശ്യാമി'ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയതാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗര്‍ സ്വദേശിയായ രവി തേജയാണ് മരിച്ചത്.
മാര്‍ച് 11നായിരുന്നു ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിനിമ കണ്ട് വീട്ടിലെത്തിയ രവി തേജ ചിത്രം മോശമാണ് എന്ന് മാതാവിനോട് പ്രതികരിച്ചിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് വീട്ടില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാത്തിരുന്ന പ്രഭാസ് ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നതാണ് യുവാവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപോര്‍ടുകള്‍.
ആരാധകന്റെ മരണം സിനിമ പ്രേമികളില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കുര്‍ണൂലിലെ ദിവസ വേതന തൊഴിലാളിയാണ് ജീവനൊടുക്കിയ രവി തേജ. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏകദേശം 350 കോടി ബജറ്റിലായിരുന്നു പ്രഭാസ് ചിത്രം രാധേശ്യാം നിര്‍മിച്ചിരിക്കുന്നത്. രാധാ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തിയത്. ജനനം മുതല്‍ മരണംവരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന വ്യക്തി എന്നതാണ് കഥാപാത്രത്തിന്റെ പ്രത്യേകത. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.