വീണ്ടും കല്യാണം കഴിച്ച് തമിഴ് നടന്‍ പ്രകാശ് രാജ്; വധു ഏവര്‍ക്കും പരിചയമുള്ളയാള്‍! മകന്റെ ആഗ്രഹമായിരുന്നു ഈ വിവാഹമെന്ന് താരം, ചിത്രം വൈറല്‍

 



ചെന്നൈ: (www.kvartha.com 25.08.2021) തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ പ്രിയതാരം പ്രകാശ് രാജ് വീണ്ടും വിവാഹിതനായി. വധു പ്രകാശ് രാജിന്റെ ഭാര്യ പോണി വര്‍മ്മ തന്നെ. സമൂഹമാധ്യമങ്ങളിള്‍ ഉള്‍പെടെ ഈ ചിത്രം വൈറലായിരിക്കുകയാണ്. താരം തന്നെയാണ് തന്റെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

മകന്‍ വേദാന്തിന്റെ ആഗ്രഹപ്രകാരമാണ് ഇരുവരും ഒന്നുകൂടി വിവാഹിതരായത് എന്നും താരം ട്വിറ്ററില്‍ കുറിച്ചു. 'ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി. എന്തിനാണ് രണ്ടാമത്തെ തവണ ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ? മകന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്', എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്. 

വീണ്ടും കല്യാണം കഴിച്ച് തമിഴ് നടന്‍ പ്രകാശ് രാജ്; വധു ഏവര്‍ക്കും പരിചയമുള്ളയാള്‍! മകന്റെ ആഗ്രഹമായിരുന്നു ഈ വിവാഹമെന്ന് താരം, ചിത്രം വൈറല്‍


2009 ല്‍ ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം 2010 ലാണ് ഡാന്‍സ് കൊറിയോഗ്രാഫറായ പോണി വര്‍മ്മയെ പ്രകാശ് രാജ് വിവാഹം ചെയ്തത്. നടി ലളിത കുമാരിയായിരുന്നു ആദ്യ ഭാര്യ. 1994 ല്‍ ആയിരുന്നു പ്രകാശ് രാജിന്റെ ആദ്യ വിവാഹം.

Keywords:  News, National, India, Chennai, Tamil, Actor, Cine Actor, Entertainment, Cinema, Marriage, Son, Social Media, Twitter, Prakash Raj And Wife Pony 'Got Married Again' And The Pics Are Crazy Viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia