മണിരത്നം സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ വിശദീകരണവുമായി സായ് പല്ലവി
Apr 20, 2016, 16:07 IST
(www.kvartha.com 20.04.2016) പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ താരമാണ് സായി പല്ലവി. പിന്നീട് വന്ന ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കലിയും വന്‍ ഹിറ്റായിരുന്നു. അതിനിടെയാണ് മണിരത്നം ചിത്രത്തില്‍ നിന്നും താരത്തെ പുറത്താക്കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ചിത്രത്തില്‍ നായകനായി എത്തുന്ന കാര്‍ത്തിയുമായി ഇഴുകിച്ചേര്‍ന്നുള്ള കുറച്ച് റൊമാന്റിക് സീനുകള്‍ അഭിനയിക്കാന്‍ താരം വിസമ്മതിച്ചതാണ് മാറ്റാനുള്ള കാരണമെന്നും വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സായി പല്ലവി തന്നെ രംഗത്തെത്തിയിരിക്കയാണ്. 'പുറത്ത് ഒരുപാട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അതിന് താന്‍ തന്നെ കൃത്യമായ വിവരം നല്‍കണമെന്ന് തോന്നിയതുകൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നതെന്നും പറഞ്ഞാണ് തുടക്കം. ഹൃദയമുള്ള ഒരാള്‍ക്കും മണിരത്നം സാറിന്റെ ചിത്രം ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് താരം പറയുന്നു.
സിനിമയുടെ തിരക്കഥയിലുണ്ടായ മാറ്റത്തില്‍ കഥാപാത്രത്തിനും വ്യത്യാസം ഉണ്ടായി. ആദ്യം എഴുതിയതില്‍ നിന്നും കുറച്ചുകൂടി പക്വതനിറഞ്ഞ കഥാപാത്രത്തെയാണ് സംവിധായകന് വേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ സായി പല്ലവിയെക്കാള്‍ പക്വതനിറഞ്ഞ മറ്റൊരു നായികയെ ചിത്രത്തിന് ആവശ്യമായി വന്നു. നായികയായി ആദ്യം സായിയെ ആണ് മണിരത്നം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹം തന്നെ ഇക്കാര്യം സായിയെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു.
'അദ്ദേഹത്തെപ്പോലുള്ള ഇതിസാഹ സംവിധായകന് അറിയാം ആ വേഷത്തിന് ആരാകും ചേരുന്നതെന്ന്.
തിരക്കഥയില്‍ വന്ന മാറ്റങ്ങള്‍ അദ്ദേഹം ക്ഷമയോടെ പറഞ്ഞുതരികയും ചെയ്തു. മണിരത്നം സാറിനെപ്പോലുള്ള ഒരാള്‍ക്ക് അതിന്റെ ആവശ്യം പോലുമില്ല. മണിരത്നം സാറിന്റെ കടുത്ത ആരാധികയെന്ന നിലയില്‍ ഈ ചിത്രത്തിന് വേണ്ടി എല്ലാവരെയുംപോലെ ഞാനും വലിയ പ്രതീക്ഷയിലാണെന്നും താരം പറയുന്നു.
സായി പല്ലവിയ്ക്ക് പകരം ബോളിവുഡ് താരം അതിഥി റാവുവാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര് റഹ്മാന് ആണ്. ഛായാഗ്രഹണം രവിവര്മന്.

Also Read:
ഉമ്മന്‍ചാണ്ടി സര്‍ക്കാരും മോഡി സര്‍ക്കാരും സംരക്ഷിക്കുന്നത് പ്രമാണിമാരുടെ താല്പര്യം: വി എസ്
Keywords: 'Premam' actress Sai Pallavi clarifies about Mani Ratnam film, Director, Actress, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.