നായകനും നായയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന '777 ചാര്‍ലി'യുടെ മലയാളം ടീസര്‍ പുറത്തിറങ്ങി, വിഡിയോ

 



കൊച്ചി: (www.kvartha.com 06.06.2021) നായകനും നായയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന കന്നഡ ചിത്രം '777 ചാര്‍ലി'യുടെ ടീസര്‍ പുറത്തിറങ്ങി. രക്ഷിത് ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ മലയാളം ടീസര്‍ പൃഥ്വിരാജാണ് ഫേസ്ബുകിലൂടെ പുറത്തിറക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന കന്നഡ ചിത്രം കിരണ്‍രാജ് കെ ആണ് സംവിധാനം ചെയ്യുന്നത്.

നായകനും നായയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന '777 ചാര്‍ലി'യുടെ മലയാളം ടീസര്‍ പുറത്തിറങ്ങി, വിഡിയോ


നോബിന്‍ പോള്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് സംഗീത ശൃംഗേരിയാണ്. ഛായാഗ്രഹണം അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ് പ്രതീക് ഷെട്ടി, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ ബിനയ് ഖണ്ഡല്‍ വാള്‍, ഗാനരചന മനു മഞ്ജിത്, അഖില്‍ എം ബോസ്, ഡിറ്റോ പി. തങ്കച്ചന്‍, സംഭാഷണം കിരണ്‍രാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ്, പ്രൊഡക്ഷന്‍ മാനേജര്‍ ശശിധര ബി, രാജേഷ് കെ സ്, കോസ്റ്റ്യൂം ഡിസൈനര്‍ പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഉല്ലാസ് ഹൈദര്‍, സ്റ്റന്‍ഡ് വിക്രം മോര്‍, സൗന്‍ഡ് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍കെറ്റിംഗ് ഹെയിന്‍സ്. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളിലും പുറത്തിറങ്ങുന്നുണ്ട്.

Keywords:  News, Kerala, State, Kochi, Entertainment, Social Media, Actor, Cinema, Prithvi Raj, Prithviraj Sukumaran to present Rakshit Shetty's 777 Charlie in Malayalam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia