പുലിമുരുകന്‍ 100 കോടി ക്ലബിലേക്ക്; രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം വാരിക്കൂട്ടിയത് അറുപതുകോടി രൂപ
Oct 22, 2016, 12:05 IST
കൊച്ചി: (www.kvartha.com 22.10.2016) മലയാളത്തിലെ ഏറ്റവും മികച്ച കലക്ഷന്‍ റെക്കോര്‍ഡുമായി പുലിമുരുകന്‍ 100 കോടി ക്ലബിലേക്ക് കുതിക്കുന്നു. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം വാരിക്കൂട്ടിയത് (ഇന്ത്യയൊട്ടാകെ ഉള്ള കലക്ഷന്‍) അറുപതുകോടി രൂപ.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്‌ക്രീനില്‍ റിലീസ് ചെയ്ത സിനിമ മൂന്ന് ദിവസം കൊണ്ട് 12.91 കോടി രൂപ നേടി. മലയാളത്തിലെ ആദ്യവാര കലക്ഷന്‍ റെക്കോര്‍ഡ് മൂന്നാം നാള്‍ പിന്നിട്ടു. ആദ്യദിന ആദ്യ വാര കലക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കലക്ഷന്‍ നേടിയ ചിത്രം എന്നീ റെക്കോര്‍ഡുകള്‍ മുരുകന്‍ തിരുത്തി.
മുരുകന്‍ ഈ ആഴ്ച വിദേശത്ത് റിലീസ് ചെയ്യും. ഇതിനുള്ള അഡ്വാന്‍സ് ബുക്കിങും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ബുക്കിങ് ഏറ്റവും കൂടുതല്‍ അമേരിക്കയിലും യൂറോപ്പിലുമാണ്.
യൂറോപ്പില്‍ മാത്രം 150ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
Keywords: Kochi, Ernakulam, Kerala, Malayalam, film, Cinema, Mohanlal, Actor, Box Office, Entertainment,Pulimurugan may well be the first 100 crore earning movie in Mollywood,.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്‌ക്രീനില്‍ റിലീസ് ചെയ്ത സിനിമ മൂന്ന് ദിവസം കൊണ്ട് 12.91 കോടി രൂപ നേടി. മലയാളത്തിലെ ആദ്യവാര കലക്ഷന്‍ റെക്കോര്‍ഡ് മൂന്നാം നാള്‍ പിന്നിട്ടു. ആദ്യദിന ആദ്യ വാര കലക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കലക്ഷന്‍ നേടിയ ചിത്രം എന്നീ റെക്കോര്‍ഡുകള്‍ മുരുകന്‍ തിരുത്തി.
യൂറോപ്പില്‍ മാത്രം 150ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
Keywords: Kochi, Ernakulam, Kerala, Malayalam, film, Cinema, Mohanlal, Actor, Box Office, Entertainment,Pulimurugan may well be the first 100 crore earning movie in Mollywood,.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.