കുട്ടികള്‍ക്കിടയിലെ പട്ടിണി: ക്വാക്കര്‍ ഫീഡ് എ ചൈല്‍ഡിന്റെ ഡിജിറ്റല്‍ ബോധവല്‍ക്കരണം

 


കൊച്ചി: (www.kvartha.com 13.12.2018) കുട്ടികള്‍ക്കിടയിലെ പട്ടിണിയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയായ ക്വാക്കര്‍ ഫീഡ് എ ചൈല്‍ഡിന്റെ ഭാഗമായി ക്വാക്കര്‍ ഇന്ത്യ ദി ലാസ്റ്റ് മീല്‍ എന്ന ഡിജിറ്റല്‍ ചിത്രം പുറത്തിറക്കി.

ലോകത്തിലെ ഒരു വിഭാഗത്തിന് എല്ലാ വിധത്തിലുമുള്ള ഭക്ഷണം സുഗമമായി ലഭിക്കുമ്പോള്‍ മറുഭാഗത്തുള്ളവര്‍ ഓരോ നേരത്തേയും ഭക്ഷണത്തിനായി നടത്തേണ്ടി വരുന്ന പോരാട്ടത്തെക്കുറിച്ചു പ്രായോഗിക തലത്തില്‍ വിശദീകരിക്കുന്നതാണ് ബീയിങ് ഇന്ത്യനുമായി സഹകരിച്ചു നിര്‍മിച്ച ഈ ചിത്രം. സാമൂഹിക പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈ നഗരത്തിലെ യഥാര്‍ത്ഥ ജീവിതമാണ് ലാസ്റ്റ് മീല്‍ ചിത്രീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കിടയിലെ പട്ടിണി: ക്വാക്കര്‍ ഫീഡ് എ ചൈല്‍ഡിന്റെ ഡിജിറ്റല്‍ ബോധവല്‍ക്കരണം

ഒരു വിഭാഗം ഭക്ഷണത്തെക്കുറിച്ച് വളരെ താല്‍പര്യത്തോടെ സംസാരിക്കുകയും എന്നാല്‍ ഏറ്റവും ഒടുവില്‍ കഴിച്ച ഭക്ഷണം ഏതാണെന്നു ഓര്‍ത്തെടുക്കാന്‍ കഴിയാതെ നില്‍ക്കുകയും ചെയ്യുമ്പോള്‍ അതിനു വിപരീതമായി സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ അവരുടെ ഒടുവിലത്തെ ഭക്ഷണം ഏതാണെന്നു വളരെ പെട്ടെന്ന് ഓര്‍ത്തെടുക്കുകയും അവരില്‍ ചിലര്‍ തങ്ങള്‍ അടുത്തെങ്ങും ഒന്നും കഴിച്ചിട്ടില്ലെന്ന് വിഷമത്തോടെ പറയുകയും ചെയ്യുന്നു.

ഇന്ത്യയിലെ മൂന്നിലൊന്നോളം കുട്ടികള്‍ക്കു മാത്രമേ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നുള്ളു എന്നത് വേദനാജനകമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ക്വാക്കര്‍ പെപ്‌സികോ ഇന്ത്യയുടെ ബ്രാന്‍ഡ് മേധാവി നോബെല്‍ ധിന്‍ഗ്ര പറഞ്ഞു. ഓരോ ആഘോഷ വേളയിലും ഒരു കുട്ടിക്കു പോഷക മൂല്യമുള്ള ഭക്ഷണം ലഭ്യമാക്കാമെന്ന ചിന്ത ഓരോരുത്തരിലും ഉണര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ക്വാക്കര്‍ ഫീഡ് എ ചൈല്‍ഡ് പരിപാടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Quaker launches 'The Last Meal' film as part of its Feed a Child initiative, Kochi, News, Children, Cinema, Entertainment, Food, Video, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia