രാമായണം പരമ്പരയില്‍ രാവണനായി ശ്രദ്ധനേടിയ നടന്‍ അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത അസംബന്ധം; അദ്ദേഹം സുഖമായിരിക്കുന്നുവെന്ന് സഹപ്രവര്‍ത്തകനായ സുനില്‍ ലാഹിരി
May 6, 2021, 18:48 IST
മുംബൈ: (www.kvartha.com 06.05.2021) രാമായണം പരമ്പരയില്‍ രാവണനായി ശ്രദ്ധനേടിയ നടന്‍ അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത അസംബന്ധമെന്ന് സഹപ്രവര്‍ത്തകനായ സുനില്‍ ലാഹിരി. രാമായണത്തില്‍ ലക്ഷ്മണനെ അവതരിപ്പിച്ചത് ലാഹിരിയായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അരവിന്ദ് ത്രിവേദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടന്റെ കുറിപ്പ്.
അരവിന്ദ് ത്രിവേദിക്ക് നേരെ ഇത്തരം വാര്‍ത്തകള്‍ ഉയരുന്നത് ഇതാദ്യമല്ല. സമാനമായ ഒരു സംഭവം കഴിഞ്ഞ മെയ് മാസത്തിലും നടന്നിരുന്നു. ഒടുവില്‍ അഭ്യൂഹങ്ങള്‍ ഇല്ലാതാക്കാന്‍ നടന്റെ അനന്തരവന്‍ കൗസ്തുബ് ത്രിവേദി ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.
Keywords: Raavan Actor Arvind Trivedi Not Dead, Ramayan Co-Star Sunil Lahri slams fake news, Mumbai, News, Television, Actor, Twitter, Dead, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.