'രാധേശ്യാം' ചിത്രത്തിന്റെ നിര്‍ണായക പ്രഖ്യാപനം പ്രഭാസിന്റെ ജന്മദിനത്തില്‍; പ്രണയ കഥയെ ആസ്പദമാക്കി രാധാകൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയില്‍
Oct 17, 2020, 14:44 IST
ചെന്നൈ: (www.kvartha.com 17.10.2020) തെന്നിന്ത്യന്‍ താരം പ്രഭാസ് - പൂജ ഹെഗ്ഡെ താരജോഡികളായി എത്തുന്ന പുതിയ ചിത്രം രാധേശ്യാമിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സിനിമാപ്രേമികളെ ആവേശത്തിലാക്കി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. കോവിഡ് മഹാമാരി മൂലം താത്കാലികമായി നിര്‍ത്തിവെച്ച ചിത്രീകരണം ഈ മാസം ആദ്യം പുനരാരംഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ജോര്‍ജ്ജിയയിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്.
രാധേശ്യാമിന്റെ നിര്‍ണായക വിവരങ്ങള്‍ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23 ന് പുറത്തുവിടും. ബീറ്റ്സ് ഓഫ് രാധേശ്യാം എന്ന പേരിലാണ് ആരാധകര്‍ കാത്തിരിക്കുന്ന നിര്‍ണായക വിവരം നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച പോസ്റ്റര്‍ പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
പ്രണയ കഥയെ ആസ്പദമാക്കി രാധാകൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്ഡെ അവതരിപ്പിക്കുന്നത്. ഹെഗ്ഡെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവരുടെ ജന്മദിനത്തില്‍ രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസ്, യുവി ക്രിയേഷന്റെ ബാനറില്‍ വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ. 2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.