സിനിമയില്‍ നായികയാകണമെങ്കില്‍ പലര്‍ക്കും കിടപ്പറ പങ്കിടണം: ബോളിവുഡ് നടി രാധിക ആപ്‌തെയുടെ വെളിപ്പെടുത്തല്‍

 


മുബൈ: (www.kvartha.com 22.09.2016) സിനിമയുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ലൈഗീക ചൂഷണം. നിരവധി നായികമാര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഒടുവില്‍ ഇതാ ബോളിവുഡ് സുന്ദരി രാധിക ആപ്‌തെയുടെ വെളിപ്പെടുത്തല്‍.

 നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെല്ലാം കിടപ്പറ പങ്കിട്ടാല്‍ മാത്രമേ സിനിമയില്‍ വേഷം നല്‍കൂ. നിരവധി ബോളിവുഡ് നടിമാര്‍ ഇതിന് ഇരയായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. തനിക്ക് ആദ്യം ഇങ്ങനെയൊരു അനുഭവം ഉണ്ടായത് തെന്നിന്ത്യയിലെ ഒരു നടനില്‍ നിന്നാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിലെ തന്റെ റൂം ഫോണില്‍ വിളിച്ച് ആദ്യം പ്രേമലോലുപനായി സംസാരിച്ചു.

നടന്റെ ഉദ്ദേശം  മനസ്സിലായതോടെ ഫോണിലൂടെ വളരെ ദേഷ്യപ്പെട്ടെന്നും നടി പറഞ്ഞു. പിന്നീട് തന്നോട് ഈ വിഷയത്തില്‍ അയാള്‍ വഴക്ക് കൂടിയെന്നും രാധിക പറയുന്നു.
മറ്റൊരു സംഭവം നടന്നത് വളരെ രസകരമാണ്. ഒരു ബോളിവുഡ് സിനിമ ചെയ്യുന്നുണ്ടെന്നും നിര്‍മാതാവിന് താനുമായി ഒരു കൂടിക്കാഴ്ച നടത്തണമെന്നും പറഞ്ഞ് തനിക്ക് ഒരു ഫോണ്‍കോള്‍ വന്നു.

ഫോണ്‍ എടുത്ത് സംസാരിച്ചപ്പോള്‍ ആ നിര്‍മാതാവുമായി കിടക്കപങ്കിട്ടാല്‍ മാത്രമേ
നായികയാക്കൂ എന്നായിരുന്നു ഫോണിലൂടെ അയാള്‍ പറഞ്ഞത്. അയാളുടെ ആവശ്യം കേട്ട തനിക്ക് ആദ്യം ചിരിയാണ് വന്നത്. പിന്നീട് വളരെ ദേശ്യപ്പെട്ട് അദ്ദേഹത്തോട് കടന്നുപോകാനാണ് പറഞ്ഞതെന്നും രാധിക പറയുന്നു.

സിനിമയില്‍ നായികയാകണമെങ്കില്‍ പലര്‍ക്കും കിടപ്പറ പങ്കിടണം: ബോളിവുഡ് നടി രാധിക ആപ്‌തെയുടെ വെളിപ്പെടുത്തല്‍

Keywords: Mumbai, Bollywood, Actress, Actor, Director, Phone call, Cinema, Entertainment, Radhika Aptes shocking admission I have faced casting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia