നടന്‍ സുരേഷ് ഗോപിയുടെ കൈയ്ക്ക് എന്തു സംഭവിച്ചു? താരത്തിന് ഭാര്യ രാധിക ഉരുളകളാക്കി ഭക്ഷണം നല്‍കുന്ന വീഡിയോ വൈറലാകുന്നു

 


തൃശൂര്‍ : (www.kvartha.com 20.04.2019) തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ സുരേഷ് ഗോപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. വീഡിയോ കണ്ട എല്ലാവര്‍ക്കും ഒരേ സംശയമാണ്. നടന്‍ സുരേഷ് ഗോപിയുടെ കൈയ്ക്ക് എന്തു സംഭവിച്ചു എന്ന്.

മറ്റൊന്നും കൊണ്ടല്ല, സുരേഷ് ഗോപിക്ക് ഭാര്യ രാധിക ആഹാരം ഉരുളകളാക്കി ഊട്ടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ കണ്ട് പലരും സ്ഥാനാര്‍ത്ഥിയുടെ കൈയ്ക്കെന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയോടെ കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭാര്യയുടെ സ്നേഹം പങ്കുവയ്ക്കുന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ പ്രിയതമയോടുള്ള ഇഷ്ടവും സ്നേഹവും പങ്കുവയ്ക്കാനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതെന്നു മനസിലാക്കാം.

 നടന്‍ സുരേഷ് ഗോപിയുടെ കൈയ്ക്ക് എന്തു സംഭവിച്ചു? താരത്തിന് ഭാര്യ രാധിക ഉരുളകളാക്കി ഭക്ഷണം നല്‍കുന്ന വീഡിയോ വൈറലാകുന്നു

സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം മുതല്‍ തൃശൂര്‍ മണ്ഡലം ജനശ്രദ്ധ നേടിയിരിക്കുകയാണ്. താരത്തിനെ ഒരു നോക്ക് കാണാന്‍ നൂറ് കണക്കിനാളുകളാണ് ഓരോ സ്വീകരണസ്ഥലത്തും എത്തുന്നത്. ഈ പിന്തുണ വോട്ടായി മാറിയാല്‍ തൃശൂരില്‍ താമര വിരിയിക്കാനാവുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Radhika Suresh Gopi video goes viral in social media, Thrissur, News, Politics, Facebook, Video, Suresh Gopi, Actor, Lok Sabha, Election, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia