കീരവാണിയുടെ സംഗീതത്തില്‍ 'ഏറ്റുക ചെണ്ട'; 'ആര്‍ആര്‍ആര്‍' ഗാനം പുറത്തുവിട്ടു
Mar 15, 2022, 11:36 IST
ചെന്നൈ: (www.kvartha.com 15.03.2022) രാജമൗലിയുടെ സംവിധാനത്തിലുള്ള 'ആര്‍ആര്‍ആര്‍' ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടു. 'ഏറ്റുക ചെണ്ട' എന്ന് തുടങ്ങുന്ന വരികളാണ് 'ആര്‍ആര്‍ആര്‍' മലയാളത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വരികള്‍ എഴുതിയിരിക്കുന്നു. വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി, ഹരിക നാരായണ്‍ എന്നിവരാണ് മലയാളം പതിപ്പിനായി ആലപിച്ചിരിക്കുന്നത്.
കോവിഡ് കാരണമായിരുന്നു 'ആര്‍ആര്‍ആറി'ന്റെ റിലീസ് പലതവണ മാറ്റിവയ്‌ക്കേണ്ടി വന്നത്. എന്തായാലും മാര്‍ച് 25ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഒരു രാജമൗലി ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
രാജമൗലിയുടെ പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് എത്തുക. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ 'ആര്‍ആര്‍ആറി'ല്‍ അഭിനയിക്കുന്നു.
1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.
ഇന്‍ഗ്ലീഷിന് പുറമെ പോര്‍ചുഗീസ്, കൊറിയന്‍, ടര്‍കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്.
Keywords: News, National, India, Chennai, Entertainment, Cinema, Social Media, Song, YouTube, Business, Finance, Rajamouli new film RRR song out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.