മാവോയിസ്റ്റുകളുടെ ജീവിതവുമായി രാജേഷ് ടച്ച് റിവറിൻറെ രക്തം

 


ചെന്നൈ: (www.kvartha.com 09.06.2017) മലയാളി സംവിധായകൻ രാജേഷ് ടച്ച് റിവർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മാവോയിസ്റ്റുകളുടെ ജീവിതം പ്രമേയമാവുന്നു. ഹലോ നമസ്തേ, അച്ചായൻസ് എന്നീ സിനിമകളിലൂടെ ശ്രദ്ധേനായ സഞ്ജു ശിവറാം നായകനാവുന്ന ചിത്രത്തിൽ മധുശാലിനി മാവോയിസ്റ്റിന്റെ വേഷത്തിലെത്തും. മായ എന്ന മാവോയിസ്റ്റിനെയാണ് മധുശാലിനി അവതരിപ്പിക്കുന്നത്.

വ്യത്യസ്തമായ ഒരു കഥാപാത്രം അവതരിപ്പിക്കാൻ താൻ കാത്തിരിക്കുകയായിരുന്നുവെന്നും രാജേഷ് ഈ വേഷം ഓഫർ ചെയ്തപ്പോൾ ഉടൻ സമ്മതിക്കുകയായിരുന്നുവെന്നും മധുശാലിനി പറഞ്ഞു. നാ ബംഗാരു തല്ലി എന്ന സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് രാജേഷ് ടച്ച് റിവർ.
മാവോയിസ്റ്റുകളുടെ ജീവിതവുമായി  രാജേഷ് ടച്ച് റിവറിൻറെ രക്തം

കഴിഞ്ഞ വർഷം ഒഡിഷയിൽ 24 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതോടെയാണ് ഈ പ്രമേയം ആസ്പദമാക്കി സിനിമ ഒരുക്കണമെന്ന ആഗ്രഹം ശക്തമായതെന്ന് രാജേഷ് പറഞ്ഞു. നോബൽ സമ്മാന ജേതാവായ ഫ്രഞ്ച് എഴുത്തുകാരൻ ആൽബെർട്ട് കാമുവിന്റെ നാടകമായ ലെ ജസ്റ്റ്സ് ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാജേഷ് ഈ സിനിമ ഒരുക്കുന്നത്.മന്ത്രിയെ കൊല്ലാൻ പദ്ധതിയിടുന്ന വിപ്ളവകാരികളുടെ കഥയാണ് ആ നാടകം പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Four years after winning the National Award with his last film, Naa Bangaru Talli in 2103 director Rajesh Touchriver is back with his next, Raktham.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia