തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്, സമ്മര്‍ദം വേണ്ട; രാഷ്ട്രീയത്തിലേക്കില്ലെന്ന് ആരാധകരോട് വീണ്ടും രജനീകാന്ത്

 


ചെന്നൈ: (www.kvartha.com 11.01.2021) തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്, സമ്മര്‍ദം വേണ്ട, രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമെന്ന ആവശ്യവുമായി നിരാഹാര സമരം നടത്തുന്ന ആരാധകരോട് അഭ്യര്‍ഥനയുമായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. 

'രാഷ്ട്രീയത്തില്‍ വരുന്നതിലുള്ള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതാണ്. തീരുമാനം അറിയിച്ചതാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്.' രജിനീകാന്ത് പ്രസ്താവനയില്‍ പറഞ്ഞു. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാര്‍ഥ്യമാക്കുന്നതിനായി രാമനാഥപുരത്ത് മന്‍ട്രം നേതാക്കള്‍ പ്രത്യേക വഴിപാട് നടത്തി. ഇത്തരത്തില്‍ പലയിടങ്ങളിലും പൂജകള്‍ നടക്കുന്നുണ്ട്. തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്, സമ്മര്‍ദം വേണ്ട; രാഷ്ട്രീയത്തിലേക്കില്ലെന്ന് ആരാധകരോട് വീണ്ടും രജനീകാന്ത്
വളരെ അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്. ശക്തമായി സമ്മര്‍ദം ചെലുത്തിയാല്‍ രജനി മനസ്സുമാറ്റുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. രജനി മക്കള്‍ മന്‍ട്രത്തിന്റെ തഞ്ചാവൂര്‍, രാമനാഥപുരം തുടങ്ങിയിടങ്ങളിലെ ജില്ലാനേതാക്കള്‍ സമരത്തെ പിന്തുണച്ചിട്ടുമുണ്ട്.

പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ ചിത്രീകരണ സംഘത്തിലുണ്ടായിരുന്ന ചിലര്‍ക്ക് കോവിഡ് ബാധിക്കുകയും രക്തസമ്മര്‍ദ വ്യതിയാനത്തെത്തുടര്‍ന്ന് രജനി ചികിത്സ തേടുകയും ചെയ്തതോടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുളള തന്റെ തീരുമാനത്തില്‍ നിന്ന് താരം പിന്‍വാങ്ങുകയായിരുന്നു. 'എന്റെ ആശുപത്രിവാസം ദൈവത്തില്‍ നിന്നുളള ഒരു മുന്നറിയിപ്പാണ്. മഹാമാരിക്കിടയില്‍ പ്രചാരണത്തിനിറങ്ങുന്നത് തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.' രജിനി പറഞ്ഞു

Keywords:  Rajinikanth asks fans to not 'pain' him with appeals to join politics,  Chennai, News, Politics, Rajanikanth, Statement, Cine Actor, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia