ജൂലൈ അവസാനവാരം രജനീകാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെനന്ന് സഹോദരൻ

 


ചെന്നൈ: (www.kvartha.com 29.05.2017) സ്റ്റൈൽമന്നൻ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശരി വച്ചുകൊണ്ട് സഹോദരൻ സത്യനാരായണ റാവു ഗെയ്ക്വാദ് രംഗത്ത്. രജനികാന്ത് വരുന്ന ജൂലൈ അവസാനവാരത്തോടെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സത്യനാരായണ റാവു പറഞ്ഞു. രജനീകാന്ത് ബി ജെ പിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സഹോദരൻ വ്യക്തമാക്കി.

രജനീകാന്ത് രാഷ്ട്രീയത്തില്‍ വരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. രജനി രാഷ്ട്രീയത്തില്‍ വരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആരാധകരുമായും അഭ്യുദയകാംക്ഷികളുമായും ആദ്യഘട്ട കൂടിക്കാഴ്ച പൂര്‍ത്തിയാക്കി. പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന് മുമ്പ് പരമാവധി ആരാധകരെ നേരില്‍ക്കാണാനാണ് രജനി ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സത്യനാരായണ റാവു പറഞ്ഞു.

രജനീകാന്ത് കഴിഞ്ഞയാഴ്ച കോടാമ്പക്കത്ത് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിലവിലെ രാഷ്ട്രീയ സംവിധാനത്തെ വിമർശിച്ചിരുന്നു. താന്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് ദൈവം തീരുമാനിച്ചാല്‍ അതു നടക്കുമെന്നും അഞ്ചു ദിവസത്തോളം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ പറഞ്ഞിരുന്നു. മാത്രമല്ല, യുദ്ധസജ്ജരായിരിക്കണമെന്ന സൂചനയും സൂപ്പർതാരം ആരാധകർക്ക് നൽകി.

രജനിയുടെ ഓരോ ചുവടിനും ഇതുവരെ കിട്ടുന്ന പ്രതികരണം ആശവഹമാണ്. ഉടന്‍തന്നെ തമിഴ്‌നാട് രാഷ്ട്രീയം പുതിയൊരു യുഗത്തിലേക്കു പ്രവേശിക്കും. രാഷ്ട്രീയരംഗം ശുദ്ധീകരിക്കുക എന്നതാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ലക്ഷ്യം. സര്‍ക്കാറിന്റെ പദ്ധതികള്‍ക്ക് വന്‍ തുകകൾ വകയിരിത്തിയിട്ടുണ്ട്. ഇതൊന്നും സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്നും സത്യനാരായണ റാവു ആരോപിച്ചു.

ജൂലൈ അവസാനവാരം രജനീകാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെനന്ന് സഹോദരൻ

എന്തായാലും എം ജി ആര്‍ മുതല്‍ ജയലളിത വരെയുള്ള താരങ്ങളുടെ പാത പിന്തുടർ‍ന്ന് രജനികാന്തും രാഷ്ട്രീയത്തിൽ എത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ. രജനിയുടെ നീക്കങ്ങൾ ദ്രാവിഡ പാര്‍ട്ടികളും ബി ജെ പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും കരുതലോടെയാണ് കാണുന്നത്. അതേസമയം, രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് കമൽഹാസൻ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Rajinikanth is expected to announce his political ambitions by the end of July, says the veteran actor's brother. Satyanarayana Rao Gaikwad, who lives in Bengaluru, has been quoted by The Times of India as saying: "It is the people's wish that Rajinikanth should enter politics. He has just ended the first round of consultation with his fans and well-wishers who were urging him to take the plunge.”

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia