വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് രജനീകാന്തിന്റെ മകള്‍ സൗന്ദര്യ
Sep 17, 2016, 11:20 IST
(www.kvartha.com 17.09.2016) വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രംഗത്ത്. ട്വിറ്ററിലൂടെയാണ് സൗന്ദര്യ രംഗത്തെത്തിയത്.
എന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണ്. ഞങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്റെ കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് സൗന്ദര്യയുടെ ട്വീറ്റ്.
കഴിഞ്ഞദിവസമാണ് സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും വിവാഹമോചനത്തിനായി ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന വാര്‍ത്ത തമിഴ്മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പ്രശ്‌നപരിഹാരത്തിനായി രജനീകാന്ത് ഇടപെട്ടിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുഎസില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് രജനീകാന്ത് പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാനായി സൗന്ദര്യയുടെ വീട്ടിലെത്തിയത്. എന്നാല്‍ പരസ്പര
സമ്മതതോടെ വിവാഹം മോചനം നേടാനായിരുന്നു ഇരുവരുടേയും തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാലു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2010ലാണ് സൗന്ദര്യയും അശ്വിന്‍ രാം കുമാറും വിവാഹിതരായത്. രജനീകാന്ത് നായകനായി എത്തിയ കോച്ചടിയാന്‍ സംവിധാനം ചെയ്തത് സൗന്ദര്യയായിരുന്നു. യുഎസിലെ സ്റ്റാന്റ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്‌റ്റേഴ്‌സ് ഡിഗ്രി സ്വന്തമാക്കിയ അശ്വിന്‍ റിയല്‍ എസ്‌റ്റേറ്റ് ഭീമനായ രാംകുമാറിന്റെ മകനാണ്.
Keywords: Rajinikanth's daughter Soundarya files for divorce from husband Ashwin?, Director, Twitter, Family, America, chennai, Media, Court, Report, Business Man, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.