കബാലിയില്‍ രജനിയുടെ പ്രതിഫലം 30 കോടി

 


(www.kvartha.com 26.07.2016) സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രമായ കബാലി തിയേറ്റര്‍ കീഴടക്കുകയാണ്. ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് കബാലി മുന്നേറുന്നത്. റിലീസിനു മുന്‍പേ 223 കോടി ചിത്രം കലക്ട് ചെയ്യുകയും റിലീസ് ദിവസം 250 കോടി നേടുകയും ചെയ്തു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

രജനികാന്ത് എന്ന ഒറ്റയാന്റെ പ്രചരണ തന്ത്രങ്ങളാണ് ഇതിനുപിന്നില്‍. കാറിലും ബസിലും വിമാനത്തിലും ചിത്രത്തിന്റെ പ്രചരണം നടന്നു. 110 മുതല്‍ മുടക്കുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ 30 കോടിയായിരുന്നു രജനി പ്രതിഫലം വാങ്ങിയത്. വെറും 30 കോടിക്ക് രജനി ചിത്രത്തില്‍ അഭിനയിച്ചു എന്നു കേട്ട് ഞെട്ടണ്ട. കബാലി സിനിമ നേടുന്ന ലാഭത്തില്‍ ഒരു വിഹിതവും രജനിക്ക് സ്വന്തമാണ്.

രജനി ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ കോടികള്‍ കൊയ്തു തുടങ്ങിയതോടെയാണ്
കബാലിയില്‍ രജനിയുടെ പ്രതിഫലം 30 കോടി
പ്രതിഫലകാര്യത്തില്‍ രജനികാന്തും പുതിയ പാത സ്വീകരിച്ചു തുടങ്ങിയത്. പ്രതിഫലത്തിന് പുറമെ ചിത്രത്തിന് ലഭിക്കുന്ന വലിയൊരു ലാഭവിഹിതത്തിന്റെ ഒരു പങ്കും രജനിക്ക് നല്‍കും. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നാല്‍ പ്രതിഫലം തിരികെ നല്‍കാനും രജനിക്ക് മടിയില്ല.

കബാലിയുടെ ആദ്യ ആഴ്ചയിലെ കലക്ഷന്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ ആ ലാഭത്തില്‍ നിന്ന് 45 കോടി രജനിക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ ഒരു ചിത്രത്തിന് വേണ്ടി മാത്രം രജനിയുടെ പ്രതിഫലം 80 കോടി രൂപയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് കബാലി നിര്‍മിച്ചത്.

Keywords:  Rajinikanth's fees for Kabali revealed, Released, Theater, Box Office, Record, Report, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia